HOME
DETAILS
MAL
യു.എസ് മനുഷ്യാവകാശ റിപ്പോര്‍ട്ട് കാര്യമാക്കുന്നില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
backup
April 04 2017 | 23:04 PM
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവിധ കേസുകളെ സംബന്ധിച്ച് യു.എസ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് കാര്യമാക്കുന്നില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ജയന്ത് മലൈയ്യ.
ജയില്‍ ചാടിയെന്ന് ചൂണ്ടിക്കാട്ടി എട്ട് സിമി പ്രവര്‍ത്തകരെ വെടിവച്ച് കൊലപ്പെടുത്തിയത്, വ്യാപം അഴിമതി അടക്കമുള്ള കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരായാണ് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ദേശീയ മനുഷ്യാവകാശ സംഘടനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നില്ല. രാജ്യത്തെ മനുഷ്യാവകാശ കമ്മിഷന് എന്തുപറയുന്നുവോ എന്നതാണ് തങ്ങള്‍ ഗൗരവത്തോടെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."