HOME
DETAILS
MAL
മകന്റെ കൈയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവം; തോക്ക് നല്കിയ ആളെ അറസ്റ്റ് ചെയ്തു
backup
June 13 2018 | 06:06 AM
പേരാമ്പ്ര: പൂഴിത്തോട് മകന്റെ കൈയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവത്തില്‍ തോക്ക് നല്കിയ ആളെ അറസ്റ്റ് ചെയ്തു.
പൂഴിത്തോട് വേനക്കുഴിയില് ഷിനീഷ് (36) പേരാമ്പ്ര സര്‍ക്കിള്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മരിച്ച ഷൈജിയുടെ വീടിനു സമപത്തായിരുന്നു താമസം. ഷിനീഷ് ഷൈജിയുടെ ഭര്‍ത്താവ് ചിത്രാംഗതനു ആറാഴ്ച മുന്‍പ് നല്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നാണ് ഷൈജി മരിച്ചത്.
അതിനുശേഷം തിമിരി, ആലക്കോട്, തിരുവനന്തപുരം ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുകയായിരുന്ന ഷിനീഷിന്റെ നീക്കങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് നി രീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ പേരാമ്പ്ര സര്‍ക്കിള്‍ മുന്‍പാകെ ഹാജരായ ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."