HOME
DETAILS

നൂറാമത് ബാച്ചിനെ 90 കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു

  
backup
June 13, 2018 | 6:48 AM

%e0%b4%a8%e0%b5%82%e0%b4%b1%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%86-90-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e

 


മങ്കട: ഉപജില്ലാ പ്രവേശനോത്സവം തലമുറ സംഗമ വേദിയായി. സ്‌കൂള്‍ ചരിത്രത്തിലെ നൂറാമത് ബാച്ചിനെ തൊണ്ണൂറ് കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികള്‍ ആനയിച്ചാണ് പ്രവേശനോത്സവം നടത്തിയത്. മങ്കട പള്ളിപ്പുറം ഗവ.യു.പി സ്‌കൂളിലാണ് നവാഗതരായ കുരുന്നുകളെ സ്വീകരിക്കാന്‍ മുതിര്‍ന്ന തലമുറ കൂട്ടമായി സംഗമിച്ച് മാതൃകയായത്. 90 പിന്നിട്ട എ.കെ അഹമ്മദ് കുട്ടി, കെ.എ ശ്രീധരന്‍, മറിയുമ്മ ടീച്ചര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലേക്ക് കുട്ടികളെ കൈപ്പിടിച്ചാനയിച്ചു.
ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ക്ലാസെടുത്തു.
സ്‌കൂളില്‍ സജ്ജീകരിക്കുന്ന ചരിത്ര മ്യൂസിയത്തിലേക്കുള്ള വസ്തു ശേഖര സമാഹരണവും എം.എല്‍.എ തുടക്കം കുറിച്ചു. മങ്കട ബ്ലോക്ക് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ അധ്യക്ഷയായി.
സ്‌കൂളിനായി നിര്‍മിക്കുന്ന 65 ലക്ഷം രൂപയുടെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മവും എം.എല്‍.എ നിര്‍വഹിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാബി യൂനിഫോം വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ അസ്‌കര്‍, ബ്ലോക്കംഗം ഷാലി സേവ്യര്‍,പഞ്ചായത്തംഗങ്ങളായ ഗീത, മുഹമ്മദ് സാലിം, കെ.പി സൈഫുദ്ദീന്‍, മോഹനന്‍ പുളിക്കല്‍, എ.ഇ.ഒ, ബി.പി.ഒ ഹരിദാസന്‍, കെ.പി ഹബീബ് റഹ്മാന്‍, എച്ച്.എം സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  4 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  4 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  4 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  4 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  4 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  4 days ago