HOME
DETAILS

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

  
July 21, 2026 | 9:08 AM

kerala-hotel-cook-attacked-over-less-salt-in-fried-fish

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മീന്‍ പൊരിച്ചതിന് ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടലുടമ പാചകക്കാരനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കറുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍വിലാസം ഹോട്ടലിലെ പാചകക്കാരനായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്യില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. 

ഹോട്ടലുടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീന്‍ ആവശ്യപ്പെട്ടു. ഫിഷ് ഫ്രൈ നല്‍കിയപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ഉബൈസ് പറഞ്ഞു. എന്നാല്‍ ഹോട്ടലിലെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കി നല്‍കാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോയെന്നും ഷെഫ് പറഞ്ഞു. ഇതോടെയാണ് ഉബൈസ് പ്രകോപിതനായത്. 

തിരികെ അടുക്കളയിലേക്ക് പോയ ഷെഫിന്റെ പിന്നാലെയെത്തി ഉടമ കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ അങ്കമാലി പൊലിസ് കേസെടുത്തു. 

 

A hotel cook was allegedly attacked and injured following a dispute over the amount of salt in fried fish. The incident reportedly occurred after a customer or hotel-related dispute escalated, leading to an assault on the cook. Police have started an investigation into the incident and are looking into the circumstances surrounding the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  2 hours ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  2 hours ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  2 hours ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  2 hours ago
No Image

അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി

uae
  •  2 hours ago
No Image

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി

latest
  •  2 hours ago
No Image

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ജാമ്യം അനുവദിച്ച് കോടതി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  3 hours ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  3 hours ago

No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  5 hours ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  5 hours ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 hours ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 hours ago