HOME
DETAILS
MAL
മൂന്നാറിലെ ചെറുകിട വ്യാപാരികള്‍ക്ക് പട്ടയം നല്‍കണം: കെ.വി.വി.ഇ.എസ്
backup
April 04 2017 | 23:04 PM
കൊച്ചി: മൂന്നാര്‍ ടൗണിലെ ചെറുകിട വ്യാപാരികള്‍ക്കും കൈവശഭൂമിയുള്ളവര്ക്കും പട്ടയം നല്കാന് നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് അനുകൂലമായ കോടതി വിധികളുണ്ടായിട്ടും പട്ടയം നല്കാന് തയാറാകുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മൂന്നാറിലെ വ്യാപാരികളെ എക്കാലവും ടാറ്റയുടെ ആശ്രിതരായി നിര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്. പി.എ.എം ഇബ്രാഹിം, മാരിയില്‍ കൃഷ്ണന് നായര്‍, കെ.രഘു കോട്ടപ്പുറം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."