HOME
DETAILS
MAL
ജനസാന്ത്വന ഫണ്ട്: അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി
backup
April 04 2017 | 23:04 PM
തിരുവനന്തപുരം: ജനസാന്ത്വന ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുളള അപേക്ഷകള്‍ നല്കാന് ജനങ്ങള്‍ വെപ്രാളപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനസാന്ത്വന ഫണ്ട് രൂപീകരണ ഘട്ടത്തിലാണ്. അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുളള വിശദമായ മാര്‍ഗരേഖ തയാറാക്കുന്നതിന് ഒരു സ്പെഷല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ല. അപേക്ഷകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിനു മുന്‍പ് വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സംവിധാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."