HOME
DETAILS

ജന്മിത്വ, ബ്രിട്ടീഷ് വാഴ്ചകളോട് കലഹിച്ച ചേറൂര്‍പ്പട

  
backup
June 13 2018 | 06:06 AM

%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b4


ബ്രിട്ടീഷ്, ജന്മിത്വ നിലപാടുകളോടു മാപ്പിളമാര്‍ കലഹിച്ച ചരിത്രമാണ് ചേറൂര്‍പ്പടയുടേത്. 175 വര്‍ഷം മുന്‍പ്, 1843 ഒക്ടോബറിലാണ് ബ്രിട്ടനെ വിറപ്പിച്ച ചേറൂര്‍ യുദ്ധം നടന്നത്. ഹിജ്‌റ 1252 റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രദേശത്തെ ജന്മിയുടെ തൊഴിലാളികളായിരുന്ന ആറുപേര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇതിലെ സ്ത്രീ ഇസ്‌ലാമിക വേഷവിധാനത്തോടെ തുടര്‍ന്നു ജോലിക്കെത്തിയെങ്കിലും മതംമാറ്റത്തില്‍ കലിപൂണ്ട ജന്മിയുടെ ആക്രമണത്തിനിരയായി. ഇതാണ് ചേറൂര്‍ കലാപത്തിന്റെ തുടക്ക പശ്ചാത്തലം.
മമ്പുറം തങ്ങളുടെ ആത്മീയ സമ്മതപ്രകാരം മാപ്പിളമാര്‍ നടത്തിയ ചെറുത്തുനില്‍പായിരുന്നു യുദ്ധം. പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യിദ്ദീന്‍, പട്ടര്‍കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈലിന്റെ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി എന്നിവരാണ് ഈ സമരത്തില്‍ രക്തസാക്ഷിയായത്.
ബ്രിട്ടീഷ് മദ്രാസ് അഞ്ചാം റെജിമെന്റ് സേനയിലെ ക്യാപ്റ്റന്‍ വില്യമിന്റെ നേതൃത്വത്തിലുള്ള പട്ടാളക്കാരോടാണ് സാധാരണക്കാരായ മാപ്പിളമാര്‍ ഏറ്റുമുട്ടിയത്. ബ്രിട്ടീഷ് പട്ടാളത്തിന് ആളപായവും അനേകം നഷ്ടങ്ങളും സംഭവിച്ചു. പോരാളികളുടെ മയ്യിത്തുകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ബഹുജനം ഇവ ഏറ്റുവാങ്ങി അവിടെ മറവുചെയ്തു. ചെമ്മാട്ട് പൊലിസ് സ്റ്റേഷനരികില്‍ കച്ചേരിപ്പറമ്പിലാണ് ഇവരുടെ ഖബ്‌റുകള്‍. ബ്രിട്ടീഷ് വിരോധം വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇവരുടെ ഖബറിടം സന്ദര്‍ശിക്കുന്നതു പട്ടാളം വിലക്കി. ഈ വിലക്ക് ലംഘിച്ച് അവിടെ സിയാറത്ത് നടത്തിയതാണ് 1921ല്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. എല്ലാ റമദാന്‍ 28നു പോരാളികളെ അനുസ്മരിക്കുന്ന പരിപാടികള്‍ നടന്നുവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago