സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 255 ഒഴിവുകള്‍
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തിലായി 255 ഒഴിവുകളാണുള്ളത്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയില്‍ 120 ഒഴിവുകളും കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 65 ഒഴിവുകളുമാണുള്ളത്. സെയില്‍സ് ഹെഡ്, പ്രൊഡക്ട്, ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് റിസര്‍ച്ച് ഹെഡ്, ഓപ്പറേഷന്‍സ് ഹെഡ്, മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്), മാനേജര്‍ (ബിസിനസ് പ്രോസസ്), സെന്‍ട്രല്‍ റിസര്‍ച്ച് ടീം, അക്വിസിഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്), ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ എന്നീ തസ്തികകളിലും ഒഴിവുണ്ട്. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. വിഭാഗം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണവും അപേക്ഷകരുടെ പ്രായപരിധിയും ഇതോടൊപ്പം പട്ടികയിലുണ്ട്.
യോഗ്യത തിരിച്ചുള്ള വിവരങ്ങള്‍:
സെയില്‍സ് ഹെഡ്: പ്രമുഖ സ്ഥാപനത്തില്‍നിന്നു നേടിയ എം.ബി.എ, പി.ജി.ഡി.എം ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ ജോലി പരിചയം.
പ്രൊഡക്ട്, ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് റിസര്‍ച്ച് ഹെഡ്: ബിരുദം, ബിരുദാനന്തര ബിരുദം. മാര്‍ക്കറ്റ് അനലിറ്റിക്‌സില്‍ ജോലി പരിചയം വേണം. ഇക്കണോമിക്‌സ് ട്രെന്‍ഡ് ആന്‍ഡ് പ്രൊഡക്ട്‌സ് റിസര്‍ച്ചില്‍ അഭിരുചിയുണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ ജോലി പരിചയം വേണം.
ഓപറേഷന്‍സ് ഹെഡ്: പ്രമുഖ സ്ഥാപനത്തില്‍നിന്നു നേടിയ എം.ബി.എ, പി.ജി.ഡി.എം ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ ജോലിപരിചയം.
മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്): പ്രമുഖ സ്ഥാപനത്തില്‍നിന്നു നേടിയ എം.ബി.എ, പി.ജി.ഡി.എം ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ ജോലി പരിചയം.
മാനേജര്‍ (ബിസിനസ് പ്രോസസ്): പ്രമുഖ സ്ഥാപനത്തില്‍നിന്നു നേടിയ എം.ബി.എ, പി.ജി.ഡി.എം ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ ജോലി പരിചയം.
സെന്‍ട്രല്‍ റിസര്‍ച്ച് ടീം: പ്രമുഖ സ്ഥാപനത്തില്‍നിന്നു നേടിയ എം.ബി.എ, പി.ജി.ഡി.എം ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ ജോലി പരിചയം.
അക്വിസിഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍: ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ ജോലി പരിചയം.
റിലേഷന്‍ഷിപ്പ് മാനേജര്‍: ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ ജോലി പരിചയം.
റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്): ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ ജോലി പരിചയം.
ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലര്‍: ബിരുദം, ബിരുദാനന്തര ബിരുദവും അംഗീകൃത എ.എം.എഫ്.ഐ, എന്‍.ഐ.എസ്.എം. (മൊഡ്യൂള്‍ വി) സര്‍ട്ടിഫൈഡ് യോഗ്യതയും സി.എഫ്.പി, സി.എഫ്.എ, സെബി ഐ.എ സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ ജോലി പരിചയം.
അപേക്ഷകരുടെ പ്രായം, യോഗ്യത എന്നിവ 2017 മാര്‍ച്ച് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ നടത്തും. കൊച്ചിയും തിരുവനന്തപുരവുമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലാകും അവസരം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ക്കും ംംം.േെമലേയമിസീളശിശറമ.രീാ, ംംം.യെശ.രീ.ശി എന്ന വെബ്‌സൈറ്റ് കാണുക.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകള്‍ സഹിതം ഏപ്രില്‍ 13നു മുന്‍പായി ലഭിക്കത്തക്കവിധം തപാലിലും അയയ്ക്കണം.
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഏപ്രില്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."