HOME
DETAILS

പാലക്കാട് കോച്ച് ഫാക്ടറി: നീക്കം ഉപേക്ഷിച്ചതായി കേന്ദ്രം

ADVERTISEMENT
  
backup
June 13 2018 | 22:06 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1-2

ന്യൂഡല്‍ഹി: കേരളം ഏറെ കാത്തിരിക്കുന്ന പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് കേന്ദ്രം. നിലവില്‍ പുതിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യകത റെയില്‍വേയ്ക്കില്ല. മെയിന്‍ ലൈന്‍ കോച്ചുകളുടെ നിര്‍മാണത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നും റെയില്‍വേ അറിയിച്ചു.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും സഹമന്ത്രി രാജന്‍ ഗോഹൈനും പാലക്കാട് എം.പി എം.ബി രാജേഷിനെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
2008 ഫെബ്രുവരി 25ന് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ആണ് പാലക്കാട് കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്.
യു.പി.എ സര്‍ക്കാരില്‍ ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായിരിക്കെ 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനവും നടന്നു. പിന്നീട് ആറുവര്‍ഷമായിട്ടും യാതൊരു അനുകൂല നടപടികളും ഇല്ലാതിരിക്കെയാണ് പാലക്കാട് കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കഞ്ചിക്കോട് മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ റയില്‍വേക്ക് കൈമാറിയ 230.10 ഏക്കര്‍ സ്ഥലം കാടുകയറി കിടക്കുകയാണ്. പദ്ധതി നടപ്പാക്കാന്‍ സ്വകാര്യപങ്കാളിയെ കിട്ടിയില്ലെന്നായിരുന്നു റെയില്‍വേയുടെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  a month ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  a month ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  a month ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  a month ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  a month ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  a month ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  a month ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  a month ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  a month ago