സി.പി.എമ്മിന്റെ കൈയില്‍നിന്ന് ആഭ്യന്തരവകുപ്പ് മാറ്റാന്‍ എല്‍.ഡി.എഫ് തയ്യാറാകണം: ശോഭ സുരേന്ദ്രന്‍
തൃശുര്‍: സി.പി.എമ്മിന്റെ കൈയ്യില്‍ നിന്നും ആഭ്യന്തരവകുപ്പ് മാറ്റാന്‍ എല്‍.ഡി.എഫ് തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നോക്കുകുത്തിയായിരിക്കുന്ന മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
കേരളത്തിലെ ആഭ്യന്തരവകുപ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു.
ആ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിഷയത്തില്‍ ഇടപെടണം. കാഴ്ചക്കാരനായി നോക്കി നില്‍ക്കാതെ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കളയിലെ പണിക്കാരനെന്ന നിലയില്‍ നിന്നും ഉയര്‍ന്ന് ജിഷ്ണുവിന്റെ ഘാതകരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്ന നിലയിലേക്ക് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉയരണം. ജിഷ്ണുവിന്റെ മാതാവ് മഹിജയോട് പൊലിസ് കാട്ടിയ നടപടി നീതീകരിക്കാനാകില്ല. മഹിജ അനിശ്ചിതകാല നിരാഹാരം കിടന്നാല്‍ താനും അവര്‍ക്കൊപ്പം നിരാഹാരം കിടക്കുമെന്ന് ശോഭ പറഞ്ഞു.
മഹിജയുടെ തീവ്രമായ വേദന മകന്‍ നഷ്ടപ്പെട്ടതില്‍ മാത്രമുള്ളതല്ല, ഇനി ഇത്തരമൊരു അവസ്ഥ ആര്‍ക്കുമുണ്ടാകാതിരിക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."