തുറവൂര്‍ താലൂക്കാശുപത്രി പരിസരത്ത് മാലിന്യം പെരുകുന്നു
തുറവൂര്‍: ദിനംപ്രതി നൂറുക്കണക്കിന് ആളുകള്‍ ചികിത്സയ്ക്കും മരുന്നിനുമായി എത്തിച്ചേരുന്ന തുറവൂര്‍ താലൂക്കാശുപത്രിയും പരിസരവും ശുചിത്വമില്ലാത്ത സ്ഥിതിയാണ്.
ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഡോക്ടറന്മാര്‍ രോഗികളെ പരിശോധിക്കുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം താല്‍ക്കാലിക മരുന്നുകള്‍ കുറച്ചു കൊടുത്ത ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്യുന്നതായി നിരവധി പരാതികള്‍ ഉയരുന്നു. പോലിസ് കേസുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ആവശ്യത്തിനുള്ള ചികിത്സയും മരുന്നും നല്‍കാതെ ഡോക്ടറന്മാര്‍ പോലിസുമായി ഒത്ത് കേസ് ഒതുക്കാനുള്ള നീക്കങ്ങളും ഇവിടെ നടത്തുന്നതായി രോഗികള്‍ പറയുന്നു.
കക്കൂസുകള്‍ പൊട്ടിപൊളിഞ്ഞും ടാങ്കുകള്‍ നിറഞ്ഞിട്ട് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം വമിക്കുന്നു. ക്ലീനിീ ഗിന് ജീവനക്കാരുണ്ടെങ്കിലും അവര്‍ കൃത്യമായി ശുചീകരണമൊന്നും നടത്തുന്നില്ല.ചില നഴ്‌സുമാര്‍ രോഗികളോട് ധിക്കാരപരമായി പെരുമാറുന്നതായി ജനങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആ ശു പ ത്രി മേധാവി പ്രധാന ഭരണകക്ഷിയുടെ താല്പര്യത്തിനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.ശുചിത്യമില്ലാത്തതുറവൂര്‍ താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ക്കറിച്ച് വിശദമായി അന്വേഷിക്കാന്‍ ഇനിയെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."