ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; നട്ടംതിരിഞ്ഞ് രോഗികള്‍
ഹരിപ്പാട്: താലൂക്ക് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുന്നു.നേരത്തേ ഉണ്ടായിരുന്ന സൂപ്രണ്ട് സര്‍വീസില്‍ നിന്നു വിരമിച്ചിട്ടു നാലു മാസമായെങ്കിലും സ്ഥിരം സൂപ്രണ്ടിനെ നിയമിക്കാത്തതു ഭരണപരമായ കാര്യങ്ങള്‍ക്ക് തടസ്സമാവുകയുമാണ്.
കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരില്‍ ഒരാള്‍ ആറു മാസമായി അവധിയിലാണ്.ഇതിനാല്‍ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളു. നൂറുകണക്കിനു രോഗികള്‍ കാഷ്വാലിറ്റി വിഭാഗത്തില്‍ ചികില്‍സ തേടി എത്തുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണു വേണ്ടത്. എന്നാല്‍ ഒരാളേയുള്ളു.ജനറല്‍ ഒ.പി വിഭാഗത്തിലും ഡോക്ടര്‍മാരുടെ കുറവുണ്ട്. ത്വക്‌രോഗ വിഭാഗം ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ്. സൈക്യാട്രി വിഭാഗത്തിന്റെ സേവനം ലഭിക്കുന്നതാകട്ടെ മാസത്തില്‍ ഒരു ദിവസം മാത്രം. ആശുപത്രിയില്‍ ബ്ലഡ് സ്റ്റോറേജ് ബാങ്ക് ഉണ്ടെങ്കിലും റഫ്രിജറേറ്ററിന്റെ തകരാര്‍ മൂലം പ്രവര്‍ത്തിക്കുന്നില്ല. ഇതു നന്നാക്കുന്നതിനായി ചില സാങ്കേതി വിദഗ്ധര്‍ ഈയിടെ വന്നു നോക്കിപ്പോയിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായിട്ടില്ല.ദേശീയപാതയോരത്തെ ആശുപത്രിയായതിനാല്‍ വാഹനാപകടങ്ങളില്‍ പരുക്കേറ്റ് എത്തുന്നവര്‍ക്കു രക്തം നല്‍കേണ്ടി വരുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ടെന്നിരിക്കെയാണ് ഈ സ്ഥിതി.
ട്രോമാകെയര്‍ വിഭാഗത്തിനായി വെന്റിലേറ്റര്‍ ഉള്‍പ്പെടെ ഏറെ ഉപകരണങ്ങള്‍ നേരത്തേ എത്തിച്ചിരുന്നു. എന്നാല്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെ മിക്ക ഉപകരണങ്ങളും മുറിയില്‍ പൂട്ടിയിട്ടിരിക്കയാണ്. മിക്കതിന്റെയും വാറന്റി കാലാവധി കഴിഞ്ഞു. ട്രോമാ കെയര്‍ വിഭാഗം എന്നു പേരിനു പറയുന്നുവെങ്കിലും ഈ വിഭാഗം തുടങ്ങുന്നതിനു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരെ നിയമിച്ചിട്ടില്ല.പ്രസവമുറിയോടു ചേര്‍ന്ന് പ്രസവത്തിനു തൊട്ടുമുന്‍പു സ്ത്രീകളെ കിടത്തുന്നതിനായി ഫസ്റ്റ് സ്റ്റേജ് റൂം സ്ഥാപിക്കുന്നതിനു നേരത്തേ ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ അതു നടന്നില്ല. ഇനിയിപ്പോള്‍ നഗരസഭയാണ് ഇക്കാര്യം ചെയ്യേണ്ടത്. ആശുപത്രിയില്‍ നാല് കോടി 21 ലക്ഷം രൂപ ചെലവു ചെയ്തു നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ജോലികള്‍ കഴിഞ്ഞ മാസം 31നകം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു.
എന്നാല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചു കൈമാറിയിട്ടില്ല. വാര്‍ഡുകള്‍ക്കും ഓഫിസിനും മറ്റുമായി ഉപയോഗിക്കുവാനുള്ള കെട്ടിടമാണിത്. ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ടും വര്‍ഷങ്ങളായി. നേരത്തേ എക്‌സ്‌റേ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് നീക്കിയശേഷമായിരുന്നു ബഹുനില കെട്ടിടം നിര്‍മിച്ചത്. ഇവിടുത്തെ എക്‌സ്‌റേ മിഷന്‍ കരുവാറ്റ ടിബി ക്ലിനിക്കിലേയ്ക്കു കൊണ്ടുപോയി. കെട്ടിടം പൊളിച്ചു നീക്കിയശേഷം രോഗികള്‍ എക്‌സ്‌റേ എടുക്കുന്നതിനു സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്. ആശുപത്രിയില്‍ ശുചിമുറി സമുച്ചയത്തിന്റെ ജോലി പൂര്‍ത്തീകരിച്ചിട്ട് ഏറെ നാളായി. ഇത് ആശുപത്രിക്കു ആശുപത്രിക്കു കൈമാറാത്തതിനാല്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
50 ലക്ഷം രൂപ ചെലവു ചെയ്തു ഓപ്പറേഷന്‍ തിയറ്റര്‍ നവീകരിച്ചിട്ടു രണ്ടു വര്‍ഷത്തിലേറെയായി. ചില ചില്ലറ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇവിടെ ശസ്ത്രക്രിയ നടത്താനായിട്ടില്ല. ആശുപത്രിയിലെ അള്‍ട്രാസൗണ്ട് സ്‌കാനര്‍ പ്രവര്‍ത്തിക്കാതായിട്ടും ഏറെക്കാലമായി. വിവിധ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന പഴയ ഇരുനില കെട്ടിടത്തിനു തെക്കുഭാഗത്തു മലിനജലക്കുഴലുകള്‍ പൊട്ടി മലിനജലം കെട്ടികിടക്കുകയുമാണ്.ആശുപത്രി സൂപ്രണ്ട് സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം മറ്റൊരു ഡോക്ടര്‍ക്കു താല്‍ക്കാലികമായി സൂപ്രണ്ടിന്റെ ചുമതല നല്‍കിയിരിക്കയാണ്. ഈ ഡോക്ടര്‍ ഒപി വിഭാഗത്തില്‍ രോഗികളെ പരിശോധിക്കേണ്ടതിനു പുറമെ ശസ്ത്രക്രിയയും നടത്തേണ്ടി വരുന്നു. താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതായി നേരത്തേ പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഇപ്പോഴും താലൂക്ക് ആശുപത്രിയാണ്.
ഒപി വിഭാഗത്തില്‍ ദിവസം ആയിരത്തി മുന്നൂറോളം രോഗികള്‍ ചികിത്സ തേടി എത്താറുണ്ടെന്നിരിക്കെയാണ് ഇത്തരത്തിലുള്ള ദു:സ്ഥിതി ഇവിടെ അരങ്ങേറുന്നത്. മതിയായ സെക്യൂരിറ്റി സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ തിരക്കു കൂടുമ്പോഴും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. മതിയായ നഴ്‌സിങ് സ്റ്റാഫുകള്‍ ഇല്ലാത്തതും പ്രശ്‌നമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."