HOME
DETAILS

മഹിജ ചോദ്യം ചെയ്യുന്നത് നമ്മുടെ നീതിബോധത്തെ

  
backup
April 06 2017 | 00:04 AM

%e0%b4%ae%e0%b4%b9%e0%b4%bf%e0%b4%9c-%e0%b4%9a%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d

വിദ്യാര്‍ഥികളുള്ള കേരളത്തിലെ ഓരോ വീട്ടിലെയും മാതാപിതാക്കളെ അങ്ങേയറ്റം നടുക്കിയ സംഭവമായിരുന്നു പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം. പഠനത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ഥിയെ കോപ്പിയടിച്ചുവെന്നാരോപിച്ചു കോളജ് അധികൃതര്‍ ഭീകരമായി മര്‍ദിക്കുകയായിരുന്നെന്നും അതിന്റെ ഫലമായാണ് അവന്‍ കൊല്ലപ്പെട്ടതെന്നും ഇതിനകം വ്യക്തമായതാണ്.
സി.പി.എമ്മിന്റെ അനുഭാവികളും പ്രവര്‍ത്തകരുമടങ്ങുന്നതാണ് ജിഷ്ണുവിന്റെ കുടുംബം. പിണറായി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ അവര്‍ ഏറെ ആഗ്രഹിച്ചവരാണ്.
ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിറഞ്ഞുനിന്നതു പിണറായി വിജയനോടുള്ള ആരാധനയായിരുന്നു. കഴിഞ്ഞകൊല്ലത്തെ വിഷുക്കണി കാണിക്കാന്‍ പിണറായി വിജയന്റെ ചിത്രം കണിവെള്ളരിക്കക്കൊപ്പം നിരത്തിയ അമ്മയാണു മഹിജ.
 പതിനെട്ടു വയസ്സു തികയും മുന്‍പു മകനെ നഷ്ടപ്പെട്ട മഹിജക്ക് ഇന്നു കേരളത്തിന്റെ തലസ്ഥാനത്തെ തെരുവില്‍ നേരിടേണ്ടി വന്നത് ഒരാള്‍ക്കും പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്. തന്റെ മകനെ കൊലപ്പെടുത്തിയെന്ന് അവര്‍ വിശ്വസിക്കുന്ന സ്വാശ്രയ കോളജ് മുതലാളിയെയും ശിങ്കിടികളെയും അറസ്റ്റു ചെയ്തു നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ചാണ് അവര്‍ ഡി.ജി.പി ഓഫിസിനു മുമ്പിലെത്തിയത്.
അവരോട് മാന്യമായി പെരുമാറാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. ക്രൂരമായ മര്‍ദനത്തിനിടെ റോഡിലൂടെ വലിച്ചിഴക്കപ്പെട്ട മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 16 -ാം വാര്‍ഡില്‍ ഇപ്പോഴും നിരാഹാരത്തിലാണ്. കക്കയം ക്യാംപില്‍ വച്ചു പൊലിസ് പിടിച്ചുകൊണ്ടുപോയ രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ എങ്ങനെയാണോ മലയാളികള്‍ക്കു തീരാത്ത വേദനയായത് അതുപോലെയാണ് ഇപ്പേള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ ഇപ്പോള്‍ മുഴുവന്‍ മലയാളികള്‍ക്കും വേദനയായിത്തീരുന്നത്. അവര്‍ നമ്മുടെ നീതിബോധത്തെ നിരന്തരമായി ചോദ്യം ചെയ്യുകയാണ്.
സമ്പത്തും അധികാരവുമുള്ളവരുടെ കാവല്‍ പടയായി മാറിയ ഒരു ഭരണസംവിധാനത്തിനു നേരേയാണ് അവര്‍ വിരല്‍ചൂണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago