പാര്‍ലമെന്റില്‍ മാപ്പു പറയാം, എയര്‍ ഇന്ത്യാ മാനേജരോട് പറയില്ല- ഗെയ്ക്ക് വാദ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ മാനേജരോട് മാപ്പു പറയില്ലെന്ന് ശിവസേന എം.പി രവീന്ദ്ര ഗെയക്ക് വാദ് പാര്‍ലമെന്റില്‍. പാര്‍ലമെന്റില്‍ മാപ്പു പറയാന്‍ തയ്യാറാണന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കയ്യടികളോടെയാണ് ശിവസേന എം.പിമാര്‍ ഗെയ്ക്ക് വാദ് ലോക്സഭയില്‍ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്തത്.
കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എം.പി എയര്‍ ഇന്ത്യ ജീവനക്കാരനെ അടിക്കുകയായിരുന്നു.
ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയിട്ടും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടിവന്നതാണ് ഗെയ്ക്ക്വാദ് എം.പിയെ ക്ഷുഭിതനാക്കിയത്. യാത്രയുടെ തുടക്കംമുതല്‍ ജീവനക്കാരുമായി തര്‍ക്കം തുടങ്ങി. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാന്‍ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാന്‍ ശ്രമിക്കവേയാണു സുകുമാറിനു മര്‍ദനമേറ്റത്.
എയര്‍ ഇന്ത്യ ജീവനക്കാരനെ 25 തവണ താന്‍ അടിച്ചുവെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗെയ്ക്ക്വാദ് വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."