ബ്രിട്ടീഷ് പ്രധാനമന്ത്രി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: സഊദിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ഔദ്യോഗിക ബഹുമതിയോടെയുള്ള സ്വീകരണ ചടങ്ങിന് ശേഷമാണ് ഇരു നേതാക്കളുടെയും സംഭാഷണം നടന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സല്മാന് രാജാവ് തന്റെ കൊട്ടാരത്തില്‍ പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
സഊദിയുടെ വന്‍ വിദേശനിക്ഷേപ ഫണ്ടില്‍ നിന്നുള്ള നല്ലൊരു വിഹിതം ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുക എന്നത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമാണ്. ഇതേ ആവശ്യാര്‍ഥം തെരേസ മേ സഊദി ഓഹരി വിപണി ആസ്ഥാനമായ 'തദാവുല്‍' സന്ദര്‍ശിച്ചിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പിരിയാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് തൊട്ടുടനെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാനുള്ള നീക്കം ബ്രിട്ടന് ഊര്‍ജ്ജിതമാക്കിയത്.
6.23 ബില്യന്‍ ഡോളര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ നിക്ഷേപമിറക്കുമെന്ന് മാര്‍ച്ചില്‍ ഖത്തര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഗള്‍ഫിലെ ബ്രിട്ടന്റെ ഏറ്റവും വലിയ വിപണിയായ സഊദിയില്‍നിന്ന് സമാനമായതോ അതില്‍ കൂടുതലോ നിക്ഷേപമാണ് പ്രധാനമന്ത്രി തന്റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."