HOME
DETAILS

ബാബരി മസ്ജിദ് കേസില്‍ വിചാരണയ്ക്ക് തയ്യാറെന്ന് അദ്വാനിയും മനോഹര്‍ ജോഷിയും

  
backup
April 06 2017 | 14:04 PM

advani-on-babari-masjid-case

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രിം കോടതിയെ അറിയിച്ചു. വിചാരണ നേരിടേണ്ടി വരുമെന്ന് കേസ് പരിഗണിച്ച സുപ്രിം കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് ഇരുവരും അനുകൂല നിലപാടറിയിച്ചത്.

കേസില്‍ വിചാരണ ആരംഭിക്കണമെന്ന് സി.ബി.ഐ നേരത്തെ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേസില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിങ് തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരേയുള്ള ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയതിനെതിരെ സി.ബി.ഐയാണ് സുപ്രിംകോടതിയെ സമീപിച്ചത്. അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണോയെന്ന കാര്യത്തില്‍ കഴിഞ്ഞമാസം തീരുമാനമെടുക്കുമെന്നായിരുന്നു ജസ്റ്റിസുമാരായ പി.സി ഘോഷ്, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തില്‍നിന്നു നേതാക്കളെ ഒഴിവാക്കിയ കീഴ്‌കോടതിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നു ജസ്റ്റീസ് നരിമാന്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

കേസില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റായ്ബറേലി കോടതി 57 സാക്ഷികളെ വിസ്തരിക്കുകയും 100ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തു. ലക്‌നൗ കോടതിയില്‍ 195 സാക്ഷികളെ വിസ്തരിക്കുകയും 300ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago