HOME
DETAILS

സ്വതന്ത്ര ഫലസ്തീന്‍ രാജ്യം വേണം- അറബ് യൂറോപ് ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ്

  
backup
February 26 2019 | 06:02 AM

gulf-king-salman-palestine-issue

നിസാര്‍ കലയത്ത്


ജിദ്ദ:ഫലസ്തീനുള്ള ശക്തമായ പിന്തുണ ആവര്‍ത്തിച്ച സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്റെ അനുകൂല നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.ഈജിപ്തില്‍ നടക്കുന്ന പ്രഥമ അറബ് യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയിലാണു സല്‍മാന്‍ രാജാവ് ഫലസ്തീന്‍ വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്.

ഈസ്റ്റ് ജറുസലം തലസ്ഥാനമാക്കി 1967 ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിച്ച് ഫലസ്തീന്‍ ജനതക്കുള്ള അവകാശങ്ങള്‍ തിരികെ നല്‍കണമെന്നുള്ള ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നതായി രാജാവ് പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം മിഡിലീസ്റ്റിന്റെ മാത്രം പ്രശ്‌നമല്ലെന്നും മറിച്ച് ആഗോള നില നില്‍പ്പിന്റെ തന്നെ പ്രശ്‌നമാണെന്നും രാജാവ് ഓര്‍മിപ്പിച്ചു.തീവ്രവാദത്തിന്റെ ഇരകളില്‍ ഒന്നാമത്തെ രാജ്യമാണ് സഊദി. അതിനാല്‍ തന്നെ തീവ്രവാദത്തെ ചെറുക്കുന്നതിലും സഊദി എന്നും മുന്‍നിരയിലാണ്. തീവ്രവാദത്തിന് ധനസഹായം ലഭിക്കുന്നതിനും സഊദി സാധ്യമായത് ചെയ്യുന്നു. ഈ രംഗത്തെ അന്താരാഷ്ട്ര വേദികളോട് സഊദി പൂര്‍വാധികം സഹകരിക്കും. യമന്‍ പ്രശ്‌നം സ്വീഡന്‍ ഒത്തുതീര്‍പ്പിന്റെയും യു.എന്‍ കരാറിന്റെയും അടിസ്ഥാനത്തില്‍ പരിഹരിക്കണം. യമനിലെ വിഘടന വാദികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. രണ്ടു ദിവസമായി ഈജിപ്തിലെ ശാം അല്‍ശൈഖില്‍ നടന്ന അറബ് യൂറോപ്യന്‍ ഉച്ചകോടി. വാണിജ്യം, ഊര്‍ജം, ശാസ്ത്രം, സാങ്കേതികം, ഐടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ച ഉച്ചകോടി അംഗരാജ്യങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കങ്ങള്‍ക്ക് ഉച്ചകോടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ഉച്ചകോടി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയസാമ്പത്തികസൈനിക സഹായം ചെയ്യുന്നവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചു. അറബ് യൂറോപ്യന്‍ ഉച്ചകോടി ഇരു മേഖലകളിലുമായി ഭാവിയിലും തുടരും. 2022 ല്‍ ബ്രസല്‍സിലായിരിക്കും അടുത്ത ഉച്ചകോടി.

സഊദിയില്‍ നിന്നുള്ള സംഘത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് നയിച്ചിരുന്നത്. കുവൈത്ത് അമീര്‍, സൈപ്രസ് പ്രസിഡന്റ്, ബെല്‍ജിയം പ്രസിഡന്റ്, ബഹ്‌റൈന്‍ രാജാവ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഉള്‍പ്പെടെ ഇരുപതിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തു. ചെക്ക് പ്രധാനമന്ത്രി തുടങ്ങിയ രാഷ്ട്ര നേതാക്കള്‍ രാജാവുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago