HOME
DETAILS
MAL
പ്രധാനമന്ത്രി തടസങ്ങള്‍ ഇല്ലാതാക്കി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം: രാഹുല്‍ ഗാന്ധി
backup
April 26 2020 | 13:04 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റിങിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തിക്കാന്‍ എന്തോ തടസം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആദ്യം ആ തടസ്സം ഇല്ലാതാക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവിഡിനെ തോല്‍പ്പിക്കാനുള്ള പ്രധാന മാര്‍ഗം ടെസ്റ്റിങ്ങിന്റെ തോത് വര്‍ധിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യ എന്തോ തടസം നേരിടുന്നുണ്ട്. പ്രധാനമന്ത്രി ആദ്യം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1254318770689986560
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."