HOME
DETAILS

ഉരുള്‍പൊട്ടലിന്റെ കാരണം ഇന്നും അജ്ഞാതം

  
backup
June 16 2018 | 02:06 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82

തൊടുപുഴ: ശാസ്ത്രം വളര്‍ന്നിട്ടും ഉരുള്‍ പൊട്ടലിന്റെ യഥാര്‍ഥ കാരണം ഇന്നും അജ്ഞാതം. നിലയ്ക്കാതെ പെയ്യുന്ന മഴ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ സംഹാരതാണ്ഡവമാടുമ്പോഴും യഥാര്‍ഥ കാരണത്തിനായി ശാസ്ത്രലോകം പോലും ഇരുട്ടില്‍ തപ്പുകയാണ്. 

പ്രകൃതിയെ ചവിട്ടി മെതിക്കുന്നതിനുള്ള ശിക്ഷയായി ഉരുള്‍പൊട്ടലിനെ വ്യാഖ്യാനിക്കാം. എന്നാല്‍ മുന്‍കൂട്ടി അറിയാന്‍ ഐ.ടി യുഗത്തിലും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. യഥാര്‍ഥ കാരണവും നിഗൂഢമാണ്. പ്രകൃതിയുടെ ഈ പ്രതിഭാസം മുന്‍കൂട്ടി അറിയാനുള്ള ഒരുപകരണം ആറ് വര്‍ഷം മുന്‍പ് മൂന്നാറില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉപകരണത്തിന്റെ കാര്യക്ഷമത ഇതുവരെ അധികൃതര്‍ ബോധ്യപ്പെടുത്തിയിട്ടില്ല. പല മുഖങ്ങളിലേക്കാണ് ശാസ്ത്രലോകം വിരല്‍ ചൂണ്ടുന്നത്. അഗ്നിപര്‍വതം പോലെ ഭൂഗര്‍ഭത്തില്‍ നിന്നു പൊട്ടുന്നതല്ല ഉരുള്‍.
മലയുടെ ഉച്ചിയിലോ അടിയിലോ അടിവാരത്തോ, തുറസ്സായിക്കിടക്കുന്ന സ്ഥലത്തോ ഉരുള്‍പൊട്ടല്‍ സംഭവിക്കാം.
ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ 30-40 അടി ആഴമുള്ള ഗര്‍ത്തങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതാതു സ്ഥലത്തെ മണ്ണും അന്തരീക്ഷത്തിലെ ജലസാന്ദ്രതയും അനുസരിച്ചാണ് ഗര്‍ത്തത്തിന്റെ ആഴം.

സംസ്ഥാനത്ത് 5607 ച.കി.മീ. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നാണു ആസൂത്രണ രേഖയില്‍ പറയുന്നത്. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം വരും ഇത്. ഏതു നിമിഷവും ഉരുള്‍ പൊട്ടാനുള്ള സാധ്യതയുമായി പത്ത് താലൂക്കുകളുമുണ്ട്. ഇതിനു പുറമേ മിതസാധ്യതാ പട്ടികയില്‍ 25 താലൂക്കുകളും. ഇടുക്കിയിലും പാലക്കാട്ടുമാണ് അപകടസാധ്യത ഏറെ.

പട്ടികയില്‍പ്പെട്ട പലയിടത്തും ഇപ്പോള്‍ത്തന്നെ ഉരുള്‍പൊട്ടലുണ്ടായിക്കഴിഞ്ഞു.

സമുദ്രനിരപ്പില്‍ നിന്ന് 1500-1700 മീറ്റര്‍ ഉയരമുള്ള മേഖലയില്‍ ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ (സെസ്) മുന്നറിയിപ്പ് നിലവിലുണ്ട്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 1500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഇതിന് സാധ്യതയുള്ളതായി സെസ് കണ്ടെത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago