ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ എറണാകുളത്തും ഹരിപ്പാടും സൗകര്യം
തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ക്ക് തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും ഹരിപ്പാടും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ എട്ട് ഇലക്ട്രിക് ബസുകളാണ് 25ന് നിരത്തിലിറക്കിയത്. ഇതില്‍ രണ്ട് ബസുകളുടെ ചാര്‍ജാണ് സര്‍വിസിനിടെ തീര്‍ന്നത്.
ഇലക്ട്രിക് ബസുകള്‍ ഒരുപ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ശരാശരി 250 കിലോമീറ്റര്‍ ഓടും. കഴിഞ്ഞ ശബരിമല സീസണില്‍ യാതൊരു തടസവും കൂടാതെ ഇലക്ട്രിക് ബസുകള്‍ സര്‍വിസ് നടത്തിയിരുന്നു. 24ന് രണ്ട് ബസുകള്‍ തിരുവനന്തപുരത്ത് നിന്ന് ആലുവ വരെ വിജയകരമായി ട്രയല്‍ റണ്‍ നടത്തുകയും ചെയ്തിരുന്നു. ആലുവയില്‍ എത്തിയപ്പോള്‍ 20 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നു. തുടര്‍ന്നാണ് 25ന് ബസുകള്‍ ഓട്ടം തുടങ്ങിയത്. ഓപറേറ്റിങ് കമ്പനി ലഭ്യമാക്കിയ ഡ്രൈവര്‍മാരുടെ പരിചയക്കുറവുമൂലം അധികം ചാര്‍ജ് ഉപയോഗിച്ചതാണ് വണ്ടിയുടെ ട്രിപ്പ് മുടങ്ങാന്‍ പ്രധാനകാരണം. ഈ വിഷയത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ക്ക് (വിജിലന്‍സ്) നിര്‍ദേശം നല്‍കിയതായി എം.ഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."