ദുബൈ കെ.എം.സി.സി കാരുണ്യസംഗമം
കണ്ണൂര്‍: ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യസംഗമം ചേംബര്‍ ഹാളില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ തുല്യതയില്ലാത്ത സാധുസഹായ സംരംഭങ്ങളാണു പ്രവാസി മലയാളികള്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ, ഭവന നിര്‍മാണ മേഖലയിലെ കെ.എം.സി.സിയുടെ സേവന പ്രവര്‍ത്തനങ്ങളാണു മുസ്ലിംലീഗിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിപ്പിച്ചതെന്നും പാറക്കല്‍ അബ്ദുല്ല വ്യക്തമാക്കി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കുള്ള സാമ്പത്തിക സഹായം അദ്ദേഹം വിതരണം ചെയ്തു.
ജില്ലാ കോഓര്‍ഡിനേറ്റര്‍ അഡ്വ. പി.വി സൈനുദ്ദീന്‍ അധ്യക്ഷനായി. കല്യാശ്ശേരി, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിലെ ബൈത്തുറഹ്മ പദ്ധതിയുടെ ഫണ്ട് വിതരണം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി നിര്‍വഹിച്ചു. മട്ടന്നൂരില്‍ ആരംഭിക്കുന്ന തൊഴില്‍ സംരംഭ പദ്ധതിയായ ഷെല്‍ട്ടറിനുള്ള ഫണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി കൈമാറി. പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ കെ.എം.സി.സി വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ തങ്ങള്‍ക്കു ലീഗ് സെക്രട്ടേറിയറ്റംഗം കെ.വി മുഹമ്മദ് കുഞ്ഞി ഉപഹാരം നല്കി.
പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍, എന്‍.എ കരീം, റസാഖ് പാനൂര്‍, റിയാസ് മൂഴിക്കര, ഡോ. ഷാനിദ്, എന്‍.യു ഉമ്മര്‍കുട്ടി, ഷരീഫ് കുഞ്ഞിമംഗലം, സമീര്‍ വേങ്ങാട്, ഷൗക്കത്ത് കണ്ണൂര്‍, കെ.എ അസീസ്, ടി.പി അബ്ബാസ് ഹാജി, നൂറുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."