എ.ഡി.ജി.പിയുടെ പേരില്‍ വ്യാജ ശബ്ദരേഖ: സ്ത്രീ അറസ്റ്റില്‍
മലപ്പുറം: എ.ഡി.ജി.പി സന്ധ്യയുടേതെന്ന പേരില്‍ വ്യാജ ശബ്ദരേഖയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിനിയെ പൊലിസ് അറസ്റ്റ് ചെയ്തു.ചിറയിന്‍കീഴ് സ്വദേശിനി തങ്ക വിശ്വംഭരനെയാണ് ഇന്നലെ മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി. കെ ബാബു അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി സന്ധ്യയുടേതെന്ന പേരില്‍ ഓഡിയോ ക്ലിപ്പിങ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്തത്.
സോഷ്യല്‍ മീഡിയകള്‍ വഴി അപകീര്‍ത്തികരമായതോ, മതസ്പര്‍ധ വളര്‍ത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. കെ ബാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."