ഫറോക്ക് നഗരസഭാ ബജറ്റ് ചര്‍ച്ച യു.ഡി.എഫ് ബഹിഷ്‌കരിച്ചു
ഫറോക്ക്: പ്രോട്ടോക്കോള്‍ ലംഘനം നടത്തി സ്ഥിരംസമിതി അധ്യക്ഷന്മാരെ അപമാനിച്ചുവെന്നാരോപിച്ച് ഫറോക്ക്് നഗരസഭ ബജറ്റ് ചര്‍ച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു.
ബജറ്റ് രേഖയില്‍ പ്രോട്ടോക്കോള്‍ പ്രകാരം അവസാനം വരേണ്ട വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷക്ക് ശേഷം സ്ഥാനം നല്‍കിയതാണ് യു.ഡി.എഫ് ജനപ്രതിനിധികളെ പ്രകോപിപ്പിച്ചത്. ചെവ്വാഴ്ച്ചയാണ് 2019 - 20 സാമ്പത്തിക വര്‍ഷത്തേക്കുളള നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ. മൊയ്തീന്‍കോയ അവതരിപ്പിച്ചത്. എന്നാല്‍ ബജറ്റ് രേഖയില്‍ അവ്യക്തതയുണ്ടെന്നു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചതിനാല്‍ ചര്‍ച്ച ഇന്നലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇന്നലെ ചര്‍ച്ചക്കായി കൗണ്‍സില്‍ ചേര്‍ന്നയുടന്‍ പ്രോട്ടോക്കോള്‍ ലംഘനം കാണിച്ചു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പരാതി ഇന്നയിച്ചു. ഭരണസമിതിയുടെ ഭാഗത്തു നിന്ന് തൃപ്തികരമായി മറുപടി ലഭിക്കാത്തതനാല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പുവുകയായിരുന്നു.
എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന ഫറോക്ക് നഗരസഭ ഭരണ സമിതിയില്‍ വികസനം, ക്ഷേമം, ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി പദവികള്‍ യു.ഡി.എഫിന്റെ കയ്യിലാണ്. ചെയര്‍പേഴ്‌സണ്‍, വൈസ്‌ചെയര്‍മാന്‍, വിദ്യാഭ്യാസം എന്നിവ മാത്രമാണ് എല്‍.ഡി.എഫിനുളളത്. വാര്‍ഷിക പദ്ധതി രേഖയിലും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷക്ക് മറ്റ് അധ്യക്ഷന്മാര്‍ക്ക് മുകളിലാണ് സ്ഥനം നല്‍കിയത്. നഗരസഭ ഭരണം രാഷ്ട്രീയ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ജനാധ്യപത്യ മര്യാദയില്ലാത്ത ഇത്തരം നടപടികളെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."