സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും
കണ്ണൂര്‍: സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കുടുംബം സി.പി.എമ്മില്‍ ചേര്‍ന്നു. കാക്കയങ്ങാട് സ്വദേശി കെ.വി രാജഗോപാലും ഭാര്യ സീമയുമാണ് സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ചത്. ക്രീഢാഭാരതി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ് രാജഗോപാല്‍. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റി അംഗവും പേരാവൂര്‍ മണ്ഡലം പ്രസിഡന്റുമാണ് സീമ. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്ത് ഏഴാം വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സീമ. 35 വര്‍ഷമായി ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു താനെന്ന് രാജഗോപാല്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളോട് യോജിക്കാനാകാത്തതും പൊതു പ്രശ്നങ്ങളില്‍ സംഘടനകള്‍ക്ക് ഇടപെടാന്‍ സാധിക്കാത്തതുമാണ് പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ കാരണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സുധീഷ് മിന്നി, സി.പി.എം കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം. ബിജു, സുകേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."