ലഹരിവസ്തുക്കളുടെ ഹോള്‍സെയില്‍ വില്പന: ബീഹാര്‍ സ്വദേശികള്‍ പിടിയില്‍
ആറ്റിങ്ങല്‍: ലഹരി വസ്തുക്കള്‍ ഹോള്‍സെയിലായി വില്പന നടത്തിവന്ന ബീഹാര്‍ സ്വദേശികളായ മൂന്നു യുവാക്കളെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി ബീഹാര്‍ കായംകുളം എതുവാ റോഡ് സല്‍മാ ഹൗസില്‍ ഫിറോസ് (27),സിതാമതി
യൂറിസച്ചൂതികള് ബച്ചാപ്പൂരില് സാബിര്‍(29), സീതാമതി അഞ്ചല്‍ ചോരൗട്ടില് രാജേഷ് കുമാര്‍(28) എന്നിവരാണ് പിടിയിലായത്.
വീരളത്ത് വാടകവീട്ടില്‍ മാസങ്ങളായി താമസിച്ച് ലഹരി വസ്തുക്കള്‍ വില്പന നടത്തി വരികയായിരുന്നു ഇവര്‍. ഈ വീട്ടില്‍ നിന്നും 100 കിലോ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു.
ആറ്റിങ്ങലില്‍ സ്കൂള്‍, കോളജ്,ഐ.ടി.ഐ, പോളി ടെക്നിക് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളും കഞ്ചാവും സുലഭമായി ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഷാഡോ പൊലിസ് നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളില്‍ ചിലരെ ചോദ്യം ചെയ്തപ്പോള്‍ ഇടനിലക്കാരെ കുറിച്ചു വിവരം ലഭിച്ചു. അങ്ങനെ മാമം സ്വദേശികളായ ജയലാല്‍,അജിത്കുമാര്‍ എന്നിവരെ പിടികൂടി. ഇവരില്‍ നിന്നാണ് അന്യ സംസ്ഥാന യുവാക്കളെക്കുറിച്ച് വിവരം ലഭിച്ചത് .
ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍,എസ്.ഐ എസ്.ശ്രീജിത്, ജി.എസ്.ഐ സക്കീര്‍ഹുസൈന്‍, സി.പി.ഒ മാരായ ബിനു, സാബു,കൃഷ്ണലാല്‍, ജയചന്ദ്രന്, സുരേഷ് എന്നിവരാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."