HOME
DETAILS
MAL
നാഷനല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യും
backup
April 07 2017 | 09:04 AM
ന്യൂ ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഹരിയാനയിലെ ഭൂമി സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സി.ബി.ഐ ചോദ്യം ചെയ്യും.
ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പബ്ലിഷിംഗ് കമ്പനിക്കായി നിയമവിരുദ്ധമായി ഭൂമി അനുവദിച്ചെന്നതാണ് കേസ്. ഭൂമി സംബന്ധിച്ച പേപ്പറുകള്‍ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യലെന്ന് കേസ് കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതിയില്‍ കയറ്റിയത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ്. നിയമവിരുദ്ധമായി യംഗ് ഇന്ത്യന്‍സ് എന്ന നിഴല്‍ കമ്പനിയുണ്ടാക്കി 300 മില്യണ്‍ ഡോളര്‍ വരുന്ന അസോസിയേറ്റഡ് ജേര്‍ണലിന്റെ സ്വത്ത് നേടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."