തൃണമൂല്‍ എം.പി കാരണം എയര്‍ ഇന്ത്യ വിമാനം 20 മിനുട്ട് വൈകി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് എം.പിമാരെക്കൊണ്ടുള്ള ശല്യങ്ങള് തീരുന്നില്ലെന്നാണ് പുതിയ വാര്‍ത്ത തെൡയിക്കുന്നത്. ശിവസേന എം.പിയുടെ അതിക്രമം നടന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ ഇപ്പോഴിതാ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുടെ വക മറ്റൊരു ശല്യപ്പെടുത്തല്‍. പശ്ചിമബംഗാളില്‍ നിന്നുള്ള ദോള സെന്‍ എന്ന എം.പി കാരണം 20 മിനിറ്റാണ് എയര്‍ ഇന്ത്യയ്ക്ക് വൈകിയോടേണ്ടി വന്നത്.
ഡല്‍ഹി- കൊല്‍ക്കത്ത വിമാനത്തിലാണ് സംഭവം. തന്റെ കൂടെ വീല്‍ചെയറില്‍ അമ്മയുമുണ്ടായിരുന്നു. ഇവര്‍ക്ക് എമര്‍ജന്‍സി എക്സിറ്റ് സീറ്റ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. ചട്ടം അതംഗീകരിക്കുന്നില്ലെന്ന് അറിയിച്ചെങ്കിലും ആവശ്യത്തില്‍ നിന്ന് പിന്മാറാന് അവര്‍ തയ്യാറായില്ല. കുറേ സമയത്തെ തര്‍ക്കത്തിനു ശേഷം സെന്നിന്റെ അമ്മയ്ക്ക് മറ്റൊരു സീറ്റ് നല്‍കുകയായിരുന്നു.
കഴിഞ്ഞ 23 നാണ് ശിവസേനാ എം.പി രവീന്ദ്ര ഗൈക്വാദ് എയര്‍ലൈന്‍ ജീവനക്കാരനെ അടിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."