HOME
DETAILS
MAL
വാളയാര്‍, നെമ്മാറ സംഭവം: എസ്.സി- എസ്.ടി കമ്മീഷന് തെളിവെടുപ്പ് നടത്തി
backup
April 07 2017 | 18:04 PM
പാലക്കാട്: നെമ്മാറ പൊലിസ് പരിധിയില്‍ ആദിവാസി യുവാവിനെ പൊലിസ് മര്‍ദിച്ചതിനെ കുറിച്ചും,വാളയാര്‍ സ്റ്റേഷന് പരിധിയില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തെക്കുറിച്ചും പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് ചെയര്മാന് പി.എന്‍. വിജയകുമാര്‍, അംഗം അഡ്വ കെ.കെ മനോജ് തെളിവെടുപ്പ് നടത്തി. ആലത്തൂര്‍ ഡിവൈ.എസ്.പി മുഹമ്മദ് കാസിം, ഡി.എം.ഓ ഡോ. റീത്ത, ജില്ലാ ആശുപത്രി സുപ്രണ്ടന്റ് ഡോ. രമാദേവി നെമ്മാറയിലെത്തി തെളിവ് നല്കി. വാളയാറില്‍ എസ്.പി. പ്രതീഷ്കുമാര്‍, പൊലിസ് സര്ജന് ഡോ. ഐ.കെ. ഗുജറാള്‍ എന്നിവരില്‍നിന്നും വിവരം ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."