HOME
DETAILS

കന്നുകാലി സെന്‍സസ് ഇന്നു മുതല്‍; കര്‍ഷകരുടെ മതവും രേഖപ്പെടുത്തും

  
backup
March 01 2019 | 04:03 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

കോഴിക്കോട്: ജില്ലയില്‍ കന്നുകാലി സെന്‍സസ് ഇന്നുമുതല്‍ ആരംഭിക്കും. മുന്‍കാല സെന്‍സസുകളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകരുടെ മതവും മറ്റു ജീവിത സാഹചര്യങ്ങളും സെന്‍സസിന്റെ ഭാഗമായി രേഖപ്പെടുത്തും. ഇതോടൊപ്പം കന്നുകാലികള്‍ ഇല്ലാത്ത വീടുകളുടെ വിവരവും ശേഖരിക്കും. വിവര ശേഖരണത്തിന്റെ കൃത്യത ഉറപ്പുവരുത്താനായി ഓണ്‍ലൈന്‍ വിവരശേഖരണമാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.  മെയ് 31 വരെ നീളുന്ന സെന്‍സസില്‍ മൃഗസംരക്ഷ വകുപ്പിലെ 165 ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരാണ് ഫീല്‍ഡ് തല വിവ ശേഖരം നടത്തുക. ടാബ് വഴി ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിയാണ് നടത്തുക. 88 സൂപ്പര്‍വൈസര്‍മാരും സെന്‍സസ് ടീമില്‍ ഉള്‍പ്പെടും. കന്നുകാലികളെ വളര്‍ത്താത്ത കുടുംബങ്ങളേയും ഉള്‍പ്പെടെ ജി.ഐ.എസ് മാപ്പിങ് വഴി ടാഗിങ് ചെയ്യുന്ന രീതി കൂടി ഇത്തവണത്തെ സെന്‍സസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പകര്‍ച്ചവ്യാധികള്‍ പോലുള്ള സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ജി.ഐ.എസ് മാപ്പിങ് സംവിധാനം സഹായകരമാണ്. പക്ഷി മൃഗാദികളെ ബ്രീഡ് അടിസ്ഥാനത്തില്‍ തരം തിരിച്ചുള്ളള വിവര ശേഖരണത്തിന് പുറമെ മത്സ്യ മേഖലയെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
പ്രളയം കാരണമാണ് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്‍സസ് നീണ്ടു പോയത്. മൃഗസംരക്ഷ മേഖലയുടെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന സെന്‍സസുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. ഫിലോമീനാ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സെന്‍സസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നിര്‍വഹിക്കും. അസി. പ്രൊജക്ട് ഓഫിസര്‍ ഡോ. പി.എസ് ശ്രീജ, പി.ആര്‍.ഒ ഡോ. എം.ഡി ബിന്ദു, സ്റ്റാറ്റിക്‌സ് അസി. ബി വിജിസ്, ഐ.ടി അസി. പി.കെ അരവിന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  16 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  16 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago