ഭ്രാന്തന്‍ നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരുക്ക്
താമരശ്ശേരി: ഭ്രാന്തന്‍ നായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ പത്തോടെ കൂടത്തായി, അമ്പലമുക്ക്, ചക്കിക്കാവ്, കൊടുവള്ളി എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.
കൂടത്തായി അലി അക്ബര്‍(28), അമ്പലമുക്ക് ബിച്ച്യോന്‍ ഉസ്സയിന്‍ കുട്ടി, ചക്കിക്കാവ് ബീന, മുക്കിലങ്ങാടി തേക്കും തോട്ടത്തില്‍ ശരീഫ, ചുള്ള്യാട്ട് പൊയില്‍ സറീന എന്നിവര്‍ക്കാണ് കടിയേറ്റത്. കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോവുന്നതിനിടയിലാണ് കൂടത്തായിയില്‍ ഹോട്ടല്‍ തൊഴിലാളിയായ അലി അക്ബറിനെ നായ കടിച്ചത്. കുട്ടിയെ അക്രമിക്കുന്നത് തടയുന്നതിനിടയിലാണ് പിതാവിന് കടിയേറ്റത്. പിന്നീട് അമ്പലമുക്കില്‍ റോഡിലൂടെ പോവുകയായിരുന്ന ബിച്ച്യോന്‍ ഉസ്സയിന്‍ കുട്ടിയെ കടിച്ചു. തുടര്‍ന്ന് ചക്കിക്കാവിലെത്തി കാഞ്ഞിരപറമ്പത്ത് രാജന്റെ ഭാര്യ ബീനയെയും മുക്കിലങ്ങാടി തേക്കും തോട്ടത്തില്‍ ഹനീഫയുടെ ഭാര്യ ഷരീഫ, ചുള്ള്യാട്ട് പൊയില്‍ താജുദ്ദീന്റെ ഭാര്യ സറീന എന്നിവരെയും കടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ എട്ടിന് താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും തെരുവു നായയുടെ അക്രമത്തില്‍ ഒന്‍പത്‌പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."