ജലഗതാഗത വകുപ്പ് കാര്യക്ഷമമാക്കും: മന്ത്രി
കുട്ടനാട്ട് : 2018 ഓടെ ജലഗതാഗത വകുപ്പിന്റെ സഞ്ചാരയോഗ്യമല്ലാത്ത ഒരു ബോട്ടും വെള്ളത്തില്‍ കാണില്ല. മുഴുവന്‍ ബോട്ടുകളും പ്രവര്‍ത്തന സജ്ജമാക്കും. ജല ഗതാഗതവകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് 25.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
മലിനീകരണവും ശബ്ദവും കുറഞ്ഞതും ആധുനിക സംവിധാനവുമടങ്ങിയ കുറ്റമറ്റ ബോട്ടുകളാണ് ജലഗതാഗത വകുപ്പ് വാങ്ങുക. ഗോവയില്‍ മാത്രം കാണുന്ന വാട്ടര്‍ ടാക്‌സികള്‍ വാങ്ങുന്നതിന് 76 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടനാട്ടില്‍ വാഹനങ്ങള്‍ എത്താത്ത എല്ലാ പ്രദേശത്തും ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍ ഉറപ്പാക്കും. ബോട്ട് നോക്കി ജെട്ടിയില്‍നിന്ന് യാത്രാദുരിതം അനുഭവിച്ച തനിക്ക് ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും പറഞ്ഞു.
നഷ്ടത്തില്‍ ഓടുന്ന കെ എസ് ആര്‍ ടി സിയെ ഒരു വര്‍ഷത്തിനുള്ളില്‍ ലാഭകരമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥാനമേറ്റ് അഞ്ച് ദിവസംകൊണ്ട് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉടന്‍ ധനകാര്യമന്ത്രി, കെ എസ് ആര്‍ ടി സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗം ചേരും. 10000 രൂപയുടെ കളക്ഷന്‍ ഇല്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കാനുള്ള മുന്‍ തീരുമാനം നടപ്പാക്കില്ല.
ലാഭകരമല്ല എന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ വെട്ടിക്കുറക്കില്ല. കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണത്തിനുള്ള എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ കുട്ടനാട് പാക്കേജ് എഴുതി തള്ളാന്‍ കഴിയില്ല.
കാലാവധി നീട്ടിക്കിട്ടാനും അല്ലാത്ത പക്ഷം എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ജിഷ്ണു പ്രണോയ് വിഷയം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതിയെ തീരുമാനിക്കാന്‍ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ഈ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം ഉചിതമാണെന്നും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ആരും നോക്കണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.
മുതലെടുപ്പ് നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് കഴിഞ്ഞദിവസത്തെ ഹര്‍ത്താല്‍. കിടങ്ങറയില്‍നിന്ന് വൈകിട്ട് അഞ്ച് മണിയോടെ നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് വെട്ടിക്കാട്ട് വീട്ടില്‍ മന്ത്രി എത്തിയത്. മന്ത്രി എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാം പങ്കുവെച്ചു.
6.30 ഓടെ മന്ത്രി മാധ്യമങ്ങളെ കണ്ടു. വാര്‍ത്താസമ്മേളനത്തിന് ശേഷം പൊതുജനങ്ങളുടെ നിവേദനം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."