യുവാവിന്റെ ആത്മഹത്യ: ഭാര്യയും കാമുകനും അറസ്റ്റില്‍
നെടുമങ്ങാട്: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ആറുവയസുകാരി മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനു രാവിലെയാണ് തെന്നൂര്‍ വേലംകോണം സ്വദേശി ദീപു എന്ന മുഹമ്മദ് സജീറിനെ (32) വീടിനു സമീപത്തെ റബര്‍പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷംവീട് കോളനിയില്‍ ഷിബിന (29), കാമുകന്‍ അരുവിക്കര ചെറിയ കൊണ്ണി ഗോകുല്‍ വിലാസം കട്ടറകുഴി വീട്ടില്‍ ഗോകുല്‍ (28) എന്നിവരാണു മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു സജീറിന്റെ ആത്മഹത്യ. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാലോട് പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴുവര്‍ഷം മുന്‍പാണ് ഇസ്‌ലാം മതം സ്വീകരിച്ച് ഷിബിനയെ വിവാഹം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. ഗോകുലുമായുള്ള ഷിബിനയുടെ ബന്ധം മനസിലാക്കിയ മുഹമ്മദ് സജീര്‍ പിന്തിരിപ്പിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.
ഒടുവില്‍ അവിഹിതബന്ധം പിടികൂടിയപ്പോഴാണ് ഇരുവരും കടന്നുകളഞ്ഞത്. പാലോട് സി.ഐ കെ.ബി മനോജ് കുമാര്‍, എസ്.ഐ അഷ്‌റഫ്, എ.എസ്.ഐ ഇര്‍ഷാദ്, സി.പി.ഒമാരായ സാജന്‍, രാജേഷ്, നസീറ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."