HOME
DETAILS
MAL
വലിയ ബന്ധത്തിന്റെ ആഴം മൂന്നേ മൂന്ന് ആഴ്ച മാത്രം!
backup
April 30 2020 | 03:04 AM
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ച് വൈറ്റ്ഹൗസ്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യ മരുന്ന് കയറ്റുമതി നിര്‍ത്തിയപ്പോള്‍ വൈറ്റ്ഹൗസ് പ്രധാനമന്ത്രിയെയടക്കം ഫോളോ ചെയ്തത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വലിയ ബന്ധത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ മരുന്ന് കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് മരുന്ന് എത്തിച്ചതിനു പിന്നാലെയാണ് അണ്‍ഫോളോ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, അമേരിക്കയിലെ ഇന്ത്യന്‍ എംബസി, പ്രധാനമന്ത്രിയുടെ ഓഫിസ് തുടങ്ങിയവയെ ഫോളോ ചെയ്തതോടെ വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19 ആയിരുന്നു. 21 ദശലക്ഷത്തിലധികം പേര് ഫോളോ ചെയ്യുന്ന വൈറ്റ്ഹൗസ് ആകെ 19 പേരെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. പലരെയും അണ്‍ഫോളോ ചെയ്തതോടെ ഇത് ഇപ്പോള്‍ 13 ആയി കുറഞ്ഞു. നേരത്തെ, മരുന്ന് കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് തക്കതായ മറുപടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."