ട്രഷറി കാലി; പണം ലഭിക്കാതെ വലഞ്ഞ് ജനം
പൂച്ചാക്കല്‍: ട്രഷറിയില്‍ പണമില്ലാത്തതിനെ തുടര്‍ന്നു ജനം വലയുന്നു. ശമ്പളവും പെന്‍ഷനും ലഭിക്കാതെ വൃദ്ധരടക്കമുള്ളവര്‍ ട്രഷറികളില്‍ കയറിയിറങ്ങുകയാണ്. കൂടാതെ ത്രിതല പഞ്ചായത്തുകളിലെ റോഡ്, കലിങ്ക്, ചെറിയ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണ കരാര്‍ എടുത്ത് പണി പൂര്‍ത്തിയാക്കിയ നാട്ടിന്‍ പുറത്തെ ചെറിയ കരാറുകാരും ഏറെ പണം കിട്ടാതെ നെട്ടോട്ടമോടുകയാണ്.
പഞ്ചായത്തുകളിലെ റോഡ് കളുടെയും മറ്റും നിര്‍മാണം ഏറ്റെടുത്ത് നടത്തിയ ഗുണഭോക്തൃ കമ്മറ്റികള്‍ക്കും ട്രഷറിയില്‍ നിന്നും ലക്ഷങ്ങളാണ് കിട്ടാനുള്ളത്.
ക്വാറികളില്‍ നിന്നും നിര്‍മാണ സാമഗ്രികള്‍ കടം വാങ്ങിയാണ് ഒട്ടുമിക്ക ജോലികളും യാഥാസമങ്ങളില്‍ പൂര്‍ത്തിയാക്കിയത്. അമിത പലിശക്ക് പണം കടം വാങ്ങി ജോലി പൂര്‍ത്തീകരിച്ച കരാറുകാരും ഗുണഭോക്തൃ കമ്മിറ്റികളും ഉണ്ട്.
ട്രഷറിയില്‍ നിന്നും ബില്ല് മാറി കിട്ടാത്തതിനാല്‍ ഇത്തരക്കാര്‍ ഭാരിച്ച സാമ്പത്തിക ബാധ്യതയിലേക്കാണ് കടക്കുന്നത്. മാര്‍ച്ച് 31നകം ട്രഷറിയില്‍ നല്‍കിയ ബില്ലിന് മെയ് മാസത്തിലേ ഫണ്ട് നല്‍കാന്‍ കഴിയൂ എന്നാണ് ട്രഷറി അധികൃതര്‍ അറിയിച്ചത്.ഇതിനിടയില്‍ ത്രിതല പഞ്ചായത്തിലെ നിര്‍മാണ ജോലികള്‍ക്ക് അനുവദിച്ച തുകയില്‍ നിന്നും നല്ല സംഖ്യ വെട്ടിച്ചുരുക്കി എന്‍ജിനീയറിങ് വിഭാഗം ബില്ല് പാസാക്കിയതും ഇത്തരക്കാരെ വലക്കുകയാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തു വഴി നടന്ന നിര്‍മാണങ്ങളുടെ ബില്ലുകളാണ് വലിയ തോതില്‍ വെട്ടിച്ചുരുക്കിയത്.
പാസാക്കിയ തുകയില്‍ നിന്നും നികുതി കൂടി കുറഞ്ഞതോടെ ഇവര്‍ക്ക് ബാധ്യത പിന്നെയും കൂടുകയാണ് ചെയ്യുന്നത്. ബില്ല് വെട്ടിച്ചുരുക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ ഭരണകര്‍ത്താക്കളും എന്‍ജിനീയറിങ് വിഭാഗവും തമ്മില്‍ വാക്കേറ്റത്തിനും കളമൊരുക്കിയിരുന്നു. അനുവദിച്ച സംഖ്യയില്‍ നിന്നും വെട്ടിച്ചുരുക്കിയ നടപടികള്‍ ഇത്തരം ചെറിയ ജോലികള്‍ ഏറ്റെടുത്ത ഗുണഭോക്തൃ കമ്മറ്റികളടക്കമുള്ളവരെ ഏറെ കഷ്ടത്തിലാക്കിയിരിക്കുകയാണ്.
എന്‍ജിനീയറിങ് വിഭാഗത്തിന്റെ ഇത്തരം നടപടികള്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ഗുണഭോക്താക്കളെ പിന്നോട്ടാക്കുമെന്നും അനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കപ്പെടാതെ ഒഴിവായിപ്പോകുന്ന സ്ഥിതിയുണ്ടാമെന്നും പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."