സഊദിയിൽ ഇന്ന് അഞ്ചു മരണവും 1351 പുതിയ വൈറസ് ബാധയും സ്ഥിരീകരിച്ചു
റിയാദ്: സഊദിയിൽ ഇന്ന് അഞ്ചു പേർ കൂടി വൈറസ് ബാധയേറ്റ് മരണപ്പെട്ടതായും 1351 പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വിട്ടത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 22753 ആയി ഉയർന്നു. വൈറസ് ബാധയേറ്റുള്ള മരണ സംഖ്യ 162 ആയും ഉയർന്നിട്ടുണ്ട്. വൈറസ് ബാധയിൽ നിന്നും ഇന്ന് 210 പേർ മോചിതരായതോടെ രാജ്യത്തെ വൈറസ് മോചിതർ 3163 ആയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 19428 പേരാണ് ചികിത്സയിൽ കഴിയുന്നത് ഇവരിൽ 123 പേരുടെ നില അതീവ ഗുരുതരമാണ്.
#الصحة تعلن عن تسجيل (1351) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (5) حالات وفيات رحمهم الله، وتسجيل (210) حالة تعافي ليصبح إجمالي عدد الحالات المتعافية (3163) حالة ولله الحمد. pic.twitter.com/llmf1qCUPI
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 30, 2020
ഇന്ന് റിയാദിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ 440 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. മറ്റു കണക്കുകൾ ഇങ്ങനെയാണ്. മക്ക 392, ജിദ്ദ 120, മദീന 119, ദമാം 110, ജുബൈൽ 35, ഹുഫൂഫ് 29, ഖത്വീഫ് 23, ത്വായിഫ് 17, അൽ സെൽഫി 13, ബുറൈദ 11, ഖുലൈസ് 08, ഖോബാർ 07, തബൂക് 04, റാസ്‌തന്നൂറ, മുസാഹ്മിയ (03 വീതം), അൽ ജഫർ, ഹായിൽ (02 വീതം), ഖമീസ് മുശൈത്, ദഹ്‌റാൻ, നാരിയ, അൽ മിത്നബ്, അൽബാഹ, അൽ വജ്ഹ്, ഉംലുജ്, ഹഫർ അൽ ബാത്വിൻ, ഖുൻഫുദ, അൽ ഖുറയ്യാത്, റഫ്ഹ, വാദി ദവാസിർ, സാജിർ എന്നിവിങ്ങളിൽ ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച്ചയിലെ വൈറസ് ബാധ കണക്കുകൾ കൂടി പുറത്ത് വന്നതോടെ രാജ്യത്തെ പ്രധാന നഗരികളിലെ കണക്കുകൾ ഇങ്ങനെയാണ്. (ബ്രാക്കറ്റിൽ ചികിത്സയിൽ കഴിയുന്നവർ) മക്ക 5,552 (4929), റിയാദ് 4,239 (3339),
മദീന 3,866 (3576), ജിദ്ദ 3,755 (3211), ദമാം 1,253 (1102), അൽ ഹുഫൂഫ് 1,055 (932), ജുബൈൽ 453 (441), ത്വായിഫ് 312 (222), ബീശ 279 (277), ഖോബാർ 261 (218), ഖത്വീഫ് 240 (43), തബൂക് 229 (185), ബുറൈദ 158 (131). രാജ്യത്ത് നൂറിലധികം കേസുകൾ കണ്ടെത്തിയ നഗരികളുടേത് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
അതേസമയം, നാളെ മുതൽ രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും വൈറസ് ബാധ പരിശോധന കൂടുതൽ ശക്തമാക്കും. ഇതോടെ കൂടുതൽ വൈറസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും വൈറസ് ബാധിതരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ സഹായിക്കുകയും ഇത് മെച്ചപ്പെട്ട ചികിത്സകൾ നൽകാനും സഹായിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."