ബഹ്‌റൈനില്‍ നിന്നു നാട്ടിലെത്തണോ നോര്‍ക്കയില്‍ പോരാ.. എംബസിയിലും രജിസ്റ്റര്‍ ചെയ്യണം
മനാമ: ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ പ്രവാസികളുടെ വിവരങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയും ശേഖരിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം മാത്രമാണ് ഇതു കൊണ്ടുദ്ധേശിക്കുന്നതെന്നാണ് എംബസി അധികൃതരുടെ വിശദീകരണം.
ഇതിനായി https://forms.gle/FCWAxcy2JsUtzY3L6 എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി നല്‍കിയ ഫോമില്‍ വിവരങ്ങള്‍ അറിയിക്കണമെന്നാണ് എംബസി അധികൃതരുടെ അറിയിപ്പ്.
നാട്ടിലെയും ബഹ്‌റൈനിലെയും ഫോണ്‍ നന്പറുകള്‍, ഇമെയില്‍ തുടങ്ങിയവയും പാസ്‌പോര്‍ട്ട് വിവരങ്ങളും നാട്ടിലേക്ക് മടങ്ങാനുള്ള കാരണവും ഇതില്‍ ചേര്‍ക്കാന്‍ പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്പായി എംബസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാണെന്നും നാട്ടിലെത്തിയാല്‍ സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയാമെന്നുമുള്ള സമ്മതപത്രവും ഇതോടൊപ്പം പൂരിപ്പിച്ച് ചേര്‍ക്കാനുള്ള കോളങ്ങളുമുണ്ട്.
അതേസമയം സമാനമായ വിവരങ്ങളുള്‍പ്പെടുത്തിയാണ് നോര്‍ക്കയുടെ രജിസ്‌ട്രേഷനും പുരോഗമിക്കുന്നത്. ഏതായാലും മടങ്ങിപോകാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ പ്രവാസികള്‍ക്കിപ്പോള്‍ രണ്ടുതരം രജിസ്‌ട്രേഷനിലൂടെ ഇരട്ടപ്പണിയാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."