ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
കടമേരി: സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ വരയാലില്‍ പൊയില്‍ ഏരിയ ഈദ് സൗഹൃദ സംഗമം നടത്തി. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് നഷീദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
മൈക്രോ നൂട്രിയന്‍സ് കൃഷിരീതി ഉപയോഗപ്പെടുത്തി ജൈവ പച്ചക്കറി കൃഷി നടത്തിയ കുടുംബ യൂനിറ്റുകള്‍ക്കും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജിത സി.കെ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് നാണു വി.പി അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ തെരത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കടമേരി ബാലകൃഷ്ണന്‍, ഷിജിത്ത് മലമല്‍, സൗമ്യ, കരുവാങ്കണ്ടി ഹമീദ് മാസ്റ്റര്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍, സി. ഹരിദാസന്‍, രാമദാസ് മണലേരി, കളത്തില്‍ അബ്ദുല്ല മാസ്റ്റര്‍, മോഹന്‍ ബാബു, സി.വി കുഞ്ഞിരാമന്‍ മാസ്‌റര്‍ , ഹാരിസ് മുരിച്ചാണ്ടി, സി.കെ ദിനേശന്‍, അനില്‍ മുക്കടുത്തും വയല്‍ , പി.കെ സുരേഷ്, വി.കെ ഹമീദ് മാസ്റ്റര്‍, ശരത്ത് എസ്.കെ, മഹമൂദ് മുരിച്ചാണ്ടി, അബ്ദുല്‍ ബാസിത് കായക്കണ്ടി, പി.പി ശ്രീധരന്‍ കടമേരി സംസാരിച്ചു. സെക്രട്ടറി നിസാര്‍ കിഴക്കയില്‍ സ്വാഗതവും അഷ്‌റഫ് കായക്കണ്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."