HOME
DETAILS
MAL
കൂടുതല്‍ നീതി സ്റ്റോറുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ
backup
June 18 2018 | 18:06 PM
തിരുവനന്തപുരം: നഷ്ടത്തിലായ നന്മ സ്റ്റോറുകള്‍ നിര്‍ത്തലാക്കിയതിന് ആനുപാതികമായി ബദല്‍ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ നീതി സ്റ്റോറുകള്‍ അനുവദിക്കാന്‍ ശുപാര്‍ശ. ഇവ ഏറ്റെടുത്തു നടത്താന്‍ തയാറായി വരുന്ന പഞ്ചായത്ത്, കുടുംബശ്രീ യൂനിറ്റുകളെ നടത്തിപ്പ് ഏല്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നല്കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി അധ്യക്ഷന്‍ വി.കെ ഇബ്രാഹിം കുഞ്ഞ് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള ത്രിവേണി സ്റ്റോറുകളെ ലാഭകരമാക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ ത്രിവേണി ഡിവിഷന് പൂര്‍ണമായും അവസാനിപ്പിക്കേണ്ടതില്ല. റൂട്ട് ക്രമീകരിച്ച് അവയുടെ സേവനം ഗ്രാമീണ മേഖലയില്‍, പ്രത്യേകിച്ച് തീരദേശ, ആദിവാസി മേഖലകളില്‍ ഉപയോഗപ്പെടുത്തണം.
ഗുണനിലവാരമുള്ള കൂടുതല്‍ പശുക്കളെ സൃഷ്ടിക്കാനുള്ള എംബ്രിയോട്രാന്സ്ഫര് പദ്ധതിയിലുള്ള ചെലവ് സര്‍ക്കാര്‍ സബ്സിഡിയായി കര്‍ഷകര്‍ക്കു നല്‍കണമെന്ന് കെ.എല്‍.ഡി ബോര്‍ഡിന്റെ ബീജോല്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമിതിയുടെ മറ്റൊരു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."