HOME
DETAILS
MAL
ജിഷ്ണു പ്രണോയിയുടെ മരണം: മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
backup
April 07 2017 | 20:04 PM
കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍, വിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്.
പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും പ്രോസിക്യൂഷന് വിശദീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.
എന്നാല്‍ ഉറപ്പു നല്കാന് കഴിയില്ലെന്നും പ്രതികളെ കണ്ടെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."