HOME
DETAILS

എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം; വിദ്യാർഥികള്‍ക്ക് സൗജന്യ യൂണിഫോം

  
backup
July 08 2016 | 03:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു.

ബജറ്റ് പരിവര്‍ത്തനത്തിലേക്കുള്ള സൂചികയാണ്. ആഭ്യന്തര വരുമാനം കൂട്ടാന്‍ ശക്തമായ നടപടികളെടുക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നികുതി വരുമാനത്തിലെ ഇടിവ്. 24000 കോടി രൂപയുടെ നികുതി പിരിക്കാനായില്ല. കെടുകാര്യസ്ഥതയും അഴിമതിയും നികുതി പിരിവിന് തിരിച്ചടിയായെന്നും ധനമന്ത്രി. വരും വര്‍ഷം റവന്യൂകമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.
കവി ഒഎന്‍വി കുറുപ്പിന്റെ വരികള്‍ ചൊല്ലിയാണ് ബജറ്റ് വായന ധനമന്ത്രി ഉപസംഹരിച്ചത്.

സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രി അഭ്യര്‍ഥിച്ചു.


പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍

  • പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്ക് ഒരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
  • പുതിയ തസ്തികകളും സ്ഥാപനങ്ങളും രണ്ടു വര്‍ഷത്തേക്കില്ല.
  • സാമ്പത്തിക ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയാക്കി ഉയര്‍ത്തി.
  • എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും കക്കൂസും ഉറപ്പാക്കും.
  • ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കും.
  • ഓണത്തിന് ഒരു വര്‍ഷത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും.
  • തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
  • പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തും.
  • കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും.
  • കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി
  • ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം നടത്തും.
  • നാളികേര വികസനത്തിന് 100 കോടി.
  • നിക്ഷേപനികുതി രൂപീകരിക്കാന്‍ പുതിയ സംവിധാനം.
  • വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി.
  • നെല്‍ സംഭരണത്തിന് 385 കോടി.
  • നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.
  • വില സ്ഥിരതാ ഫണ്ടിലേക്ക് 500 കോടി.
  • മത്സ്യതൊഴിലാളികളുടെ കടാശ്വാസത്തിനായി 50 കോടി വകയിരുത്തി.
  • തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും.
  • കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ 5 കോടി.
  • റബ്ബര്‍ ഉത്തേജന പാക്കേജ് തുടരും.
  • കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം.
  • കയര്‍ വിലസ്ഥിരതാ ഫണ്ട് 100 കോടിയാക്കി.
  • ഖാദി വികസനത്തിന് പത്ത് കോടി.
  • കശുവണ്ടി മേഖലയ്ക്ക് 100 കോടി വകയിരുത്തി.
  •  സർക്കാർ സ്കൂളുകളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം.
  • എല്ലാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകള്‍
  • വിഴിഞ്ഞം പുനരധിവാസത്തിന് 25 കോടി
  • പൊതു വിദ്യാലയങ്ങളുടെ നിലവാരമുയർത്താന്‍ 1000 കോടി
  • 5 വർഷത്തിനുള്ലില്‍ പാർപ്പിട പ്രശ്നങ്ങള്‍ പൂർണമായും പരിഹരിക്കും
  • സർക്കാർ കോളജുകളുടെ നവീകരണത്തിന് 500 കോടി
  • സംസ്ഥാന വ്യാപകമായി അഗ്രോ പാർക്കുകള്‍
  • 4 വരി പാത ,ഗെയില്‍, വിമാനത്താവള വികസനം എന്നിവയ്ക്ക് ഫണ്ട്
  • ധന പ്രതിസന്ധി മറികടക്കാന്‍ 12000 കോടി യുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ്
  • ആശുപത്രി വികസനത്തിന് 100 കോടി
  • പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
  • പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകള്‍ നടപ്പാക്കും
  • കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിക്ക് 100 കോടി
  • താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍
  • 5 വർഷത്തേക്ക് വെള്ളക്കരം കൂട്ടില്ല.
  • ജല അതോറിറ്റിയുടെ നഷ്ടം നികത്തും.
  • ജല അതോറിറ്റിയുടെ 1004 കോടി രൂപയുടെ കടം എഴുതിത്തള്ളും
  • ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് 114 കോടി.
  • 713 കോടി രൂപ വായ്പ മൂലധനമാക്കും.
  • കഥകളി, തെയ്യം കലാകാരന്മാർക്കും പെന്‍ഷന്‍ അനുവദിക്കും
  • എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്ക്കാരിക സമുച്ഛയം
  • തിരുവനന്തപുരം മെഡിക്കല്‍ കോളജ് എയിംസ് നിലവാരത്തിലേക്കുയർത്തും
  • തിരുവനന്തപുരം ചലച്ചിത്ര മേളയ്ക്കായി 50 കോടി രൂപ.
  • നവോത്ഥാന നായകന്മാരുടെ പേരില്‍ സമുച്ഛയം നിർമ്മിക്കും
  • എ ഗ്രേഡ് ലൈബ്രറികളില്‍  വൈഫൈ ഏർപ്പെടുത്തും
  • 14 ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി.
  • എല്ലാ പഞ്ചായത്തുകളിലും കളിക്കളം
  • റോഡ്, പാലം എന്നിവയ്ക്കായി 5000 കോടി
  • 68 പാലങ്ങള്‍ക്ക് 1475 കോടി 
  •  ശബരിമല മാസ്റ്റർ പ്ലാനിനായി 150 കോടി രൂപ വകയിരുത്തി.
  • സൌരോർജ്ജ ഉത്പാദനത്തിന് ബൃഹത് പദ്ധതി
  • എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സൌരോർജ പാനലുകള്‍ സ്ഥാപിക്കും
  • 1000 മെഗാവാട്ട് വൈദ്യുതോത്പാദനം ലക്ഷ്യം
  • ആയിരം സിഎന്‍ജി ബസുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക് അഞ്ഞൂറ് കോടി .
  • 5 വര്‍ഷം കൊണ്ട് കെ.എസ്.ആർ.ടി.സി ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറും.
  • പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി.
  • ഫാക്ടിന്‍റെയും റയോണ്‍സിന്‍റെയും അധിക ഭൂമി ഏറ്റെടുക്കും
  • ആലപ്പുഴയിൽ മൊബിലിറ്റി ഹബ് പദ്ധതി നടപ്പാക്കും.
  • ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും.
  • വ്യവസായ പാർക്കുകള്‍ക്കായി സമഗ്ര പദ്ധതി
  • ഐ.ടി പാർക്കുകള്‍ക്ക് 1325 കോടി
  • ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും.
  • പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി.
  • സ്റ്റാർട്ട്അപ്പുകള്‍ക്ക് 50 കോടി
  • പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികൾക്കും ബ്ലോക്കുകൾക്കും   100 കോടി രൂപയുടെ ഫണ്ട് നൽകും. 
  • ശുചിത്വമിഷന് 26 കോടി
  • കുടുംബശ്രീക്ക് 200 കോടി
  • നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും.
  • സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും
  • ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍.
  • സ്ത്രീ ക്ഷേമ പദ്ധതികള്‍ക്ക് 91 കോടി
  • നിർഭയ ഷോർട്ട് സ്റ്റേ ഹോമുകൾക്ക് 12.5 കോടി രൂപ വകയിരുത്തി.
  • പരിസ്ഥിതി വകുപ്പിന് 30 കോടി വകയിരുത്തിയിട്ടുണ്ട്.
  • പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍.
  • 60 വയസു കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍
  • മുനിസിപ്പല്‍ വേസ്റ്റ് ടാക്‌സ് ഒഴിവാക്കി
  • ഹോട്ടല്‍ മുറിവാടക നികുതിയിനത്തില്‍ ഇളവ്.
  • പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്ക് 20 ശതമാനം നികുതി
  • ബര്‍ഗര്‍, പിസ, പാസ്ത നികുതി 14 ശതമാനമായി ഉയര്‍ത്തി.
  • കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രം തുടങ്ങിയ ഇടപാടുകള്‍ക്ക് മൂന്നു ശതമാനം മുദ്രവില ഈടാക്കും.
  • സ്വര്‍ണവ്യാപാരികള്‍ കോംപൗണ്ടിങ് നികുതി
  • ബസുമതി അരിക്ക് നികുതി വര്‍ധന.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago