ധീരസ്മൃതിയാത്ര പ്രയാണം തുടങ്ങി
പെരിയ (കാസര്‍കോട്): പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള ധീരസ്മൃതിയാത്രക്ക് തുടക്കമായി.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കേശവ ചന്ദ് യാദവ് യാത്ര ഉദ്ഘാടനം ചെയ്തു. അക്രമങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന് ബംഗാളിലെയും ത്രിപുരയിലേയും ഗതിവരുമെന്ന് അദ്ദേഹം പറഞ്ഞു. കൃപേഷിന്റെ ചിതാഭസ്മം മാതൃസഹോദരി പുത്രന് ശ്രീനന്ദനും, ശരതിന്റെ ചിതാഭസ്മം പിതൃസഹോദര പുത്രന് ആദര്‍ശും കേശവ് ചന്ദ് യാദവ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് കൈമാറി.
ജാഥാ നായകന് ഡീന്‍ കുര്യാക്കോസിന് കേശവ് ചന്ദ് യാദവ് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്, വി.ടി ബല്‍റാം എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളായ വി.വി ശ്രീനിവാസ്, രവീന്ദ്രദാസ്, ജെബി മേത്തര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ്, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ സംസാരിച്ചു. അഞ്ചിന് തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്ര തീര്‍ത്ഥത്തില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."