ആശയക്കുഴപ്പം: രണ്ടു പേരുടെ പരിശോധനാഫലം മാറിമറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സയിലുള്ള രണ്ടുപേരുടെ പരിശോധനാഫലങ്ങളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം.
ആദ്യം നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായും പിന്നീട് നടത്തിയ രണ്ടു പരിശോധനകളിലും നെഗറ്റീവായും വന്നു.
തുടര്‍പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അടുത്ത 48 മണിക്കൂറിനിടയിലെ പരിശോധനാഫലത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇവരെ ആശുപത്രിയില്‍നിന്ന് വിട്ടയക്കുക.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ ആദ്യഫലമാണ് പോസിറ്റീവായി വന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്നോളജിയില്‍ ആയിരുന്നു ആദ്യപരിശോധന. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായി.
ഇതോടെ ആശയക്കുഴപ്പമായി. തുടര്‍ന്ന് ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതോടെ ഇവര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് രാജീവ് ഗാന്ധിസെന്ററില് വീണ്ടും നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിതന്നെ വന്നു.
ഐ.സി.എം.ആര് നല്കിയ കിറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് ഫലം പൊസിറ്റീവായതെന്നാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."