HOME
DETAILS

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

  
Web Desk
September 13, 2024 | 9:45 AM

Shimla Mosque Dispute Muslim Welfare Committee Proposes Peaceful Solution Amid Protests

ഷിംല: ഹിമാചല്‍ പ്രദേശിലെ സഞ്ചൗലിയില്‍ മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ സമാധാന നീക്കവുമായി മുസ്‌ലിംകള്‍. അനധികൃതമെന്ന് ആരോപിക്കുന്ന പള്ളിയുടെ ഭാഗം സീല്‍ ചെയ്യണമെന്നും കോടതി ഉത്തരവ് എതിരാണെങ്കില്‍ തങ്ങള്‍ തന്നെ പൊളിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി ഷിംല മുനിസിപ്പല്‍ കമീഷണര്‍ക്ക് കത്തുനല്‍കി.

പള്ളി ഇമാമും വഖഫ് ബോര്‍ഡ്, മസ്ജിദ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നതാണ് മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി. പള്ളിയുടെ അനധികൃത നിര്‍മാണം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ആഹ്വാനം ചെയ്ത ദേവ് ഭൂമി സംഘര്‍ഷ് കമ്മിറ്റി അംഗങ്ങള്‍ മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. 

ഹിമാചലില്‍ സ്ഥിരതാമസക്കാരായ തങ്ങള്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താനാണ് ഇതിന് മുന്‍കൈയെടുക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദമില്ലെന്നും പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുകയാണെന്നും പള്ളി ഇമാം പറഞ്ഞു.

ഇതിനിടെ, മണ്ഡിയില്‍ ജയില്‍ റോഡിലുള്ള അനധികൃത നിര്‍മാണം നടത്തിയ പള്ളിയുടെ ഭാഗം മുസ്‌ലിംകള്‍ തന്നെ പൊളിച്ചു. പള്ളിയുടെ ഈ ഭാഗം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു. ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പും മുനിസിപ്പല്‍ കോര്‍പറേഷനും പള്ളി കമ്മിറ്റിക്ക് നോട്ടിസ് നല്‍കിയിരുന്നു.

അതിനിടെ പള്ളിയുടെ ഒരു ഭാഗം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ തീവ്ര ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ഹിമാചല്‍ പ്രദേശ് പൊലിസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രതിഷേധത്തില്‍ ആറ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ വനിത പൊലിസ് ഉദ്യോഗസ്ഥയുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് കശേരുവിന് പൊട്ടല്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. 

ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകര്‍ പൊലിസിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എഫ്.ഐ.ആറുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  3 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  4 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  5 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  20 minutes ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി  ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  21 minutes ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  an hour ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  an hour ago