HOME
DETAILS

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

  
September 13 2024 | 13:09 PM

Condolences pour in from Oman on the death of Sitaram Yechury

മസ്കത്ത്: മികച്ച പാർലമെന്റേറിയനും വാഗ്മിയും വരേണ്യതയുടെ ചില്ലുകൂട്ടിൽ നിന്നിറങ്ങി അടിയാളർക്കും അധ്വാന വർഗത്തിനുമായി ജീവിതം സമർപ്പിച്ച പോരാളിയെയുമാണ് നഷ്ടമായതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2016 ൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിനായി യെച്ചൂരി ഒമാനിൽ എത്തിയിരുന്നു. 2016 ഒക്ടോബർ 21 ന് വാദി കബീറിൽ നടന്ന പരിപാടിയിൽ  യച്ചൂരിയായിരുന്നു മുഖ്യ പ്രഭാഷകൻ. സീതാറാം യെച്ചൂരി ആദ്യമായി ഗൾഫിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത് ശ്രീനാരായണഗുരു അനുസ്മരണ പ്രഭാഷണത്തിലായിരുന്നു. 

സമകാലിക രാഷ്ട്രീയത്തില്‍ മതേതര മൂല്യങ്ങളും ജനാധിപത്യ വിശ്വാസങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടൊപ്പം തന്നെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണ്.  സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കേരള വിഭാഗത്തിന്റെയും  അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നതായി കേരള വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. സീതാറാം യച്ചൂരിയുടെ വിയോഗം സിപിഎമ്മിന് മാത്രമല്ല ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിനു പൊതു വിലും  മതേതര പുരോഗമന  ശക്തികൾക്കും തീരാനഷ്ടമാണെന്ന് 
ലോക കേരളസഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡoഗവുമായ വിത്സൺ ജോർജ് അഭിപ്രായപ്പെട്ടു. 

നവലിബറല്‍ കാലത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്ക് എതിരെയും വർത്തമാനകാല ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെയും തൊഴിലാളി വർഗ്ഗത്തിൻ്റെ  ചെറുത്തുനില്പിന് ദിശാബോധം നൽകിയ പോരാളിയും ധീഷണാശാലിയുമായിരുന്നു സഖാവ് സീതാറാം യച്ചൂരി യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യയുടെ തീരാ നഷ്ടമാണെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റയീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾകൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവായിരുന്നു സഖാവ് യച്ചൂരി.രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും ഓർമ്മിക്കപ്പെടുമെന്നും അഹമ്മദ് റയീസ് കൂട്ടിച്ചേർത്തു. ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്ക് തീരാനഷ്ടമാണെന്ന് ഒമാനിലെ പൊതു പ്രവർത്തകൻ സിദ്ധീഖ് ഹസൻ പറഞ്ഞു. . ജനാധിപത്യം, മതനിരപേക്ഷ, സാമൂഹികനീതി തുടങ്ങിയ തത്വങ്ങളോട് യെച്ചൂരി പ്രകടിപ്പിച്ച അചഞ്ചലമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. ന്യൂനപക്ഷത്തിനും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനും കര്‍ഷകര്‍ക്കും വേണ്ടിയും തീവ്രപ്രത്യയ ശാസ്ത്രങ്ങള്‍ക്ക് എതിരായും യെച്ചൂരി സ്വീകരിച്ച നിലപാടുകളും ഇടപെടലുകളും വരും കാല സമൂഹത്തിനും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  11 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  11 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  11 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  11 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  11 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  11 days ago
No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  11 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  11 days ago