കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനകാരില്‍നിന്ന് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
ഉത്തരവ് പിന്‍വലിക്കണമെന്ന് എംഡിക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചു.
അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സിഎംഡി തന്നെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഒന്നരവര്‍ഷത്തിന് ശേഷമായിരുന്നു ഒറ്റഗഡുവായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വിതരണം ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ 30 കോടിയും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനമായ 44.52 കോടിയും ചേര്‍ത്താണ് വിതരണം നടത്തിയത്. നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചിരുന്നു.
സെപ്റ്റംബര്‍ മാസത്തിലെ പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം, കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സിക്ക് 74.20 കോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു. പെന്‍ഷന്‍ വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയത് 865 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."