HOME
DETAILS

വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ

  
backup
May 03 2020 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5

 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നായി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തില്‍ ഫലപ്രദമായി ഇടപെടുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കവും മണ്‍സൂണ്‍ സീസണില്‍ പകര്‍ച്ചവ്യാധി വ്യാപനവും മുന്‍നിര്‍ത്തി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ കരാര്‍ അടിസ്ഥാനത്തിലെങ്കിലും സേവനത്തിന് ഉള്‍പ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഡോക്ടര്‍മാരുള്‍പ്പെട്ട കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ നിയോഗിക്കണം. എയര്‍പോര്‍ട്ടുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി പരമാവധി ഒരേസമയം രണ്ട് വിമാനം എന്ന ക്രമത്തില്‍ ലാന്‍ഡിങ്ങും യാത്രക്കാരുടെ പുറത്തേക്കുള്ള സഞ്ചാരവും ക്രമീകരിക്കണം.
എല്ലാ യാത്രക്കാര്‍ക്കും രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ പൂരിപ്പിച്ചുനല്‍കാന്‍ വിമാനത്തിനുള്ളില്‍ തന്നെ സംവിധാനം ഒരുക്കണം. എല്ലാ യാത്രക്കാര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കുകയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ബാഗേജ് ഏരിയയിലും എയര്‍പോര്‍ട്ടുകളിലെ സ്‌ക്രീനിങ്ങിലും സമൂഹ അകലം ഉറപ്പാക്കണം. നിയന്ത്രണത്തിനായി ആവശ്യത്തിന് പൊലിസുകാരെ വിന്യസിക്കണം. എല്ലാ ജീവനക്കാര്‍ക്കും പി.പി.ഇ കിറ്റ് ലഭ്യമാക്കണം. ജീവനക്കാര്‍ക്ക് എയര്‍പോര്‍ട്ടിലോ സമീപത്തെ ഹോട്ടലുകളിലോ തന്നെ താമസസൗകര്യം ഒരുക്കണം.
രണ്ടാഴ്ചത്തെ ഡ്യൂട്ടിക്കു ശേഷം എല്ലാ ജീവനക്കാരെയും രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കണം. ഈ സമയം മറ്റൊരു ടീമിനെ ജോലിക്കായി നിയോഗിക്കണം.
ആളുകള്‍ കൂട്ടംകൂടുന്നതും സ്‌ക്രീനിങ്ങില്‍നിന്ന് രക്ഷപ്പെടുന്നതും പരിഗണിച്ച് ഡ്യൂട്ടീ ഫ്രീ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും എയര്‍പോര്‍ട്ട് ടാക്‌സി സര്‍വിസ് ജീവനക്കാര്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അടിയന്തിര ഘട്ടത്തെ നേരിടാനാവശ്യമായ പരിശീലനം നല്‍കണം. യാത്രക്കാരെ വീടുകളില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ സജ്ജീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago