HOME
DETAILS

ബ്രിട്ടനില്‍ മരണസംഖ്യ ഉയരുന്നു

  
backup
May 03 2020 | 03:05 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af-%e0%b4%89%e0%b4%af

 


വാഷിങ്ടണ്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസവും കൂടുതല്‍പേര്‍ മരിച്ചതോടെ ബ്രിട്ടനില്‍ മരണസംഖ്യ 27,510 ആയി ഉയര്‍ന്നു. 1.77 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യയില്‍ 66,259 പേര്‍ മരിച്ച അമേരിക്കയ്ക്കും 28,236 പേര്‍ മരിച്ച ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ബ്രിട്ടനുള്ളത്. അമേരിക്കയില്‍ 11.35 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.07 ലക്ഷം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 2,41,464 ആയി ഉയര്‍ന്നു. 34.35 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10.97 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുമുണ്ട്. എന്നാല്‍, ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം ലോകത്ത് 2,29,971 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 32,67,184 പേര്‍ക്കു രോഗം ബാധിച്ചതായും ഔദ്യോഗിക കണക്കില്‍ പറയുന്നു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 11 ലക്ഷം പിന്നിട്ടപ്പോള്‍ സ്‌പെയിനിലും ഇറ്റലിയിലും രണ്ടു ലക്ഷം പിന്നിട്ടു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇറാന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തിട്ടുമുണ്ട്.
സ്‌പെയിനില്‍ 25,100, ഫ്രാന്‍സില്‍ 24,594, ജര്‍മനിയില്‍ 6,736, റഷ്യയില്‍ 1,222, തുര്‍ക്കിയില്‍ 3,258, ഇറാനില്‍ 6,156, ബ്രസീലില്‍ 6,434, ചൈനയില്‍ 4,633, കാനഡയില്‍ 3,446, ബെല്‍ജിയത്തില്‍ 7,765, പെറുവില്‍ 1,124, നെതര്‍ലാന്‍ഡ്‌സില്‍ 4,987, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,760, ഇക്വഡോറില്‍ 1,063, പോര്‍ച്ചുഗലില്‍ 1,023, സ്വീഡനില്‍ 2,669, അയര്‍ലാന്‍ഡില്‍ 1,265, മെക്‌സിക്കോയില്‍ 1,972 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.
പാകിസ്താനില്‍ 432 പേരും ഇസ്‌റാഈലില്‍ 227 പേരുമാണ് മരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago