HOME
DETAILS

അമ്പായത്തോട് ദേശീയപാതയോരത്ത് അനധികൃത മണ്ണെടുപ്പ്

  
backup
March 02 2019 | 04:03 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b

താമരശ്ശേരി: അമ്പായത്തോട് ദേശീയപാതയോരത്ത് കുന്നിടിച്ചു നിരത്തുന്നതിന് സ്വകാര്യ വ്യക്തിക്ക് റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആരോപണം.
ഇവിടെ നിന്ന് 290 എം. ക്യൂബ് (ഏകദേശം പതിനായിരം അടി, 300 അടി കപ്പാസിറ്റിയുള്ള 34 ലോഡ്) അളവില്‍ ഇളകിയ മണ്ണെടുക്കുന്നതിനുള്ള അനുമതിയുടെ മറവിലാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി മണ്ണ് കടത്തുന്നത്. എന്നാല്‍ എത്രയോ മടങ്ങ് അളവിലാണ് വന്‍ തോതില്‍ കുന്ന് ഇടിച്ചുനിരത്തുന്നത്. അന്‍പതോളം വരുന്ന വലിയ ടിപ്പര്‍ ലോറികള്‍ നിരനിരയായി നിന്ന് മണ്ണ് കടത്തിക്കൊണ്ടു പോവുന്നത് റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
അനധികൃതമായി വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് കയറ്റിക്കൊണ്ടു പോവുന്ന വിഷയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സംഭവ സ്ഥലത്തിനടുത്തുള്ള റവന്യു ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണമുണ്ട്. ഭൂമാഫിയ റവന്യു ഉദ്യോഗസ്ഥരെ വിലക്കെടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. കുന്നിടിക്കാന്‍ അനുമതി ഉണ്ടെന്ന നിലപാടുമായി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് റവന്യു ഉദ്യോഗസ്ഥര്‍. പൊതുപ്രവര്‍ത്തകര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ഉന്നതതല ഇടപെടല്‍ വിഷയത്തില്‍ ഉണ്ടായിട്ടും സംഭവ സ്ഥലത്തിന് മീറ്ററുകള്‍ മാത്രം അകലെയുള്ള തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ലത്രെ. ഇത് ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും നാട്ടുകാര്‍ അറിയിച്ച ശേഷം വീണ്ടും ഉന്നത ബന്ധപ്പെട്ട ശേഷം വൈകിട്ട് നാലിന് ശേഷം മാത്രമാണ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ താമരശ്ശേരി തഹസില്‍ദാര്‍ തയാറായത്.
പരിശോധന നടത്തി എന്നല്ലാതെ മറ്റു കാര്യങ്ങളൊന്നും ഇവര്‍ ചെയ്തിട്ടില്ല. തഹസില്‍ദാര്‍ ടാപ്പ് ഉപയോഗിച്ച് എടുത്ത അളവ് ക്യൂബിലേക്ക് മാറ്റിയ ശേഷം മാത്രമേ അളവില്‍ കൂടുതല്‍ മണ്ണ് നീക്കം ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാനാവൂ എന്ന നിലപാടാണ് കൈകൊണ്ടത്. രണ്ടാം തിയതിക്കുള്ളില്‍ മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയാണ് ഇവര്‍ക്ക് ലഭിച്ചത്.
അതുവരെ നടപടികള്‍ മന്ദഗതിയിലാക്കി ഭൂ മാഫിയക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രകൃതി സംരക്ഷണ സമതിക്കാര്‍ ആരോപിക്കുന്നു.
തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച അളവില്‍ കൂടുതല്‍ മണ്ണെടുത്തോ എന്നു പരിശോധിക്കുന്നത് വരെയങ്കിലും പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കാത്തത് സംശയം ജനിപ്പിക്കുന്നതായും പരാതി ഉയരുന്നു. ഇതിനെതിരേ വകുപ്പ് മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  35 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  38 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  an hour ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago