HOME
DETAILS

കൊവിഡ് സംശയം: പനി ബാധിച്ചു മരിച്ച ആദിവാസി വീട്ടമ്മയുടെ മൃതദേഹം എട്ടു മണിക്കൂര്‍ ഐ.സി.യുവില്‍

  
backup
May 03 2020 | 03:05 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b6%e0%b4%af%e0%b4%82-%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 


ഗാന്ധിനഗര്‍ (കോട്ടയം): പനി ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ച ആദിവാസി വീട്ടമ്മയുടെ മൃതദേഹം കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ സൂക്ഷിച്ചത് എട്ടു മണിക്കൂര്‍.
വ്യാഴാഴ്ച വൈകുന്നേരം 6.30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയവേ മരിച്ച ഇടുക്കി മാങ്കുളം സ്വദേശിനിയും ആദിവാസിയുമായ വനിത (26) എന്ന വീട്ടമ്മയുടെ മൃതദേഹത്തിനായിരുന്നു ഈ ഗതികേട്. കടുത്ത പനിയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയില്‍ കഴിയുന്നതിനിടയില്‍ കോവിഡ് 19 സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇവരുടെ രക്ത, സ്രവ സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കു അയച്ചിരുന്നു. എട്ടു മണിക്കൂര്‍ ആയിട്ടും പരിശോധനാ ഫലം വരികയോ, മൃതദേഹം മോര്‍ച്ചറിയിക്കു മാറ്റുകയോ ചെയ്യാതിരുന്നതില്‍ ബന്ധുക്കളും മറ്റു രോഗികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് അറിയുകയും തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago