HOME
DETAILS
MAL
അമ്മയുടെ മടിയിലിരിക്കെ മിന്നലേറ്റ് കുഞ്ഞ് മരിച്ചു
backup
May 03 2020 | 03:05 AM
മാനന്തവാടി: അമ്മയുടെ മടിയിലിരിക്കെ മിന്നലേറ്റ് കുഞ്ഞ് മരിച്ചു. എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്-മുത്തു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (ഒരു വയസ്- മൂന്നു മാസം) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ആയിരുന്നു അപകടം.
മിന്നലേറ്റ കുഞ്ഞ് ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൃഷ്ണപ്രിയ, ശ്രീദേവി, പ്രിയ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."